Advertisment

കോണ്‍ഗ്രസ്സ്‌ പ്രതിഷേധം വെള്ളിയാഴ്‌ച

author-image
സാബു മാത്യു
New Update

കരിമണ്ണൂര്‍:  അര ലക്ഷം രൂപ പിരിവ്‌ നല്‍കാത്തതിന്റെ പേരില്‍ തൊമ്മന്‍കുത്ത്‌ റിസോര്‍ട്ട്‌ തകര്‍ത്ത സി.പി.എം ഗുണ്ടകളെ സംരക്ഷിക്കുന്ന പോലീസിന്റെ നിലപാടില്‍ പ്രതിഷേധിച്ചും സി.പി.എം ന്റെ പിച്ചാത്തി പിരിവ്‌ അവസാനിപ്പിക്കണമെന്ന്‌ ആവിശ്യപ്പെട്ടു. കോണ്‍ഗ്രസ്സ്‌ കരിമണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വിശദീകരണ യോഗവും പ്രകടനവും പൊതുസമ്മേളനവും നടക്കും.

വെള്ളിയാഴ്‌ച 2.30 ന്‌ കരിമണ്ണൂര്‍ ടൗണിലും 3 മണിക്ക്‌ നെയ്യശ്ശേരി കവല 3.30 കോട്ടക്കവല 4 മണിക്ക്‌ മുളപ്പുറത്തും നേതാക്കള്‍ പ്രസംഗിക്കുന്നതാണ്‌.  അഞ്ച്‌ മണിക്ക്‌ തൊമ്മന്‍കുത്തില്‍ പ്രകടനത്തോടെ പൊതു സമ്മേളനം നടക്കും.

യോഗം കെ.പി.സി.സി എക്‌സിക്യൂട്ടീവ്‌ മെംബര്‍ റോയി.കെ.പൗലോസ്‌ ഉദ്‌ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ്‌ സിബി കുഴിക്കാട്ട്‌ അദ്ധ്യക്ഷത വഹിക്കും.

Advertisment