Advertisment

ഡല്‍ഹിയില്‍ ഡിസിസി സംഘടിപ്പിക്കുന്ന ധര്‍ണ്ണയില്‍ പങ്കെടുക്കേണ്ട ആദ്യസംഘം ഇന്ന്‌ പുറപ്പെടും

author-image
സാബു മാത്യു
New Update

ഇടുക്കി: ആഗസ്റ്റ്‌ എട്ടിന്‌ ഡല്‍ഹിയില്‍ ഡിസിസി സംഘടിപ്പിക്കുന്ന ധര്‍ണ്ണയില്‍ പങ്കെടുക്കേണ്ട ആദ്യസംഘം ഇന്ന്‌ പുറപ്പെടും. എട്ടിന്‌ രാവിലെ പത്ത്‌ മണിക്ക്‌ ഡല്‍ഹിയില്‍ ജന്തര്‍ മന്ദറില്‍ നടക്കുന്ന ധര്‍ണ്ണ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതിയംഗം എ. കെ. ആന്റണി ഉദ്‌ഘാടനം ചെയ്യും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്ന കാര്യത്തിലുള്ള മെല്ലെപ്പോക്കിനെതിരെയാണ്‌ ഡിസിസി ഡല്‍ഹിയില്‍ പാര്‍ലമെന്റിന്‌ മുമ്പില്‍ ധര്‍ണ്ണ നടത്തുന്നത്‌. ഒരു കരട്‌ വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ 545 ദിവസത്തിനുശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ്‌ ചട്ടം.

ഒടുവില്‍ പുറപ്പെടുവിച്ച കരട്‌ വിജ്ഞാപനത്തിന്റെ കാലാവധി സെപ്‌റ്റംബര്‍ നാലിന്‌ അവസാനിക്കും. ഇനി എന്‍ഡിഎ സര്‍ക്കാരിന്‌ 545 ദിവസം ലഭിക്കില്ലായെന്നതിനാല്‍ അന്തിമ വിജ്ഞാപനം തന്നെ പുറപ്പെടുവിക്കണമെന്നാണ്‌ തങ്ങളുടെ ആവശ്യമെന്ന്‌ ഡിസിസി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു. ധര്‍ണ്ണയില്‍ നേതാക്കളും എംപിമാരും പങ്കെടുക്കും.

Advertisment