Advertisment

ഹോളിഫാമിലി ഹോസ്‌പിറ്റലില്‍ പുതിയ എമര്‍ജന്‍സി വിഭാഗത്തിന്റെയും ഒ.പി. ബ്ലോക്കിന്റെയും ഉദ്‌ഘാടനം 19-ന്‌

author-image
admin
New Update

തൊടുപുഴ:  മുതലക്കോടം ഹോളിഫാമിലി ഹോസ്‌പിറ്റലില്‍ പുതിയ എമര്‍ജന്‍സി വിഭാഗത്തിന്റെയും ഒ.പി. ബ്ലോക്കിന്റെയും ഉദ്‌ഘാടനം 19-ന്‌ നടക്കുമെന്ന്‌ മാനേജര്‍ സിസ്റ്റര്‍ ത്രേസ്യാമ്മ പള്ളിക്കുന്നേല്‍, അഡ്‌മിനിസ്‌ട്രേറ്റര്‍ ഡോ.സിസ്റ്റര്‍ ജോണ്‍സി മരിയ എന്നിവര്‍ അറിയിച്ചു.

Advertisment

ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3-ന്‌ ചേരുന്ന സമ്മേളനത്തില്‍ സിസ്റ്റര്‍ ത്രേസ്യാമ്മ പള്ളിക്കുന്നേല്‍ അധ്യക്ഷത വഹിക്കും. അഡ്വ. ജോയ്‌സ്‌ ജോര്‍ജ്‌ എം.പി. ഉദ്‌ഘാടനം നിര്‍വഹിക്കും. കോതമംഗലം ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്ടത്തില്‍ മുഖ്യപ്രഭാഷണം നടത്തും.

publive-image

ഫൊറോന വികാരി ഫാ. ജോസഫ്‌ അടപ്പൂര്‍, മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ റ്റി.കെ. സുധാകരന്‍നായര്‍, വിവിധ കക്ഷിനേതാക്കളായ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, മുഹമ്മദ്‌ ഫൈസല്‍, ബിനു കൈമള്‍, പി.പി.ജോയി, അഡ്വ. ജോസി ജേക്കബ്ബ്‌, അഡ്വ. എസ്‌.പ്രവീണ്‍, എം.പി. ഷൗക്കത്തലി, എം.എസ്‌. മുഹമ്മദ്‌, മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.കെ. നാവൂര്‍കനി, ഐ.എം.എ. പ്രസിഡന്റ്‌ ഡോ. പി.എന്‍.അജി, മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. ഇ.വി.ജോര്‍ജ്‌, വാര്‍ഡ്‌ കൗണ്‍സിലര്‍ ഷേര്‍ളി ജയപ്രകാശ്‌, മുന്‍ കൗണ്‍സിലര്‍ ജോര്‍ജ്‌ താന്നിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

അഡ്‌മിനിസ്‌ട്രേറ്റര്‍ ഡോ. സിസ്റ്റര്‍ ജോണ്‍സി മരിയ സ്വാഗതവും നഴ്‌സിംഗ്‌ സൂപ്രണ്ട്‌ ഡോ. സ്‌മിത നന്ദിയും പറയും. ആധുനിക സംവിധാനങ്ങളോടെയാണ്‌ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ്‌ പ്രവര്‍ത്തനം തുടങ്ങുന്നത്‌. എമര്‍ജന്‍സി ഫിസിഷ്യന്റെ സേവനവും ഇവിടെ ഒരുക്കിയിട്ടുണ്ട്‌.

Advertisment