Advertisment

അന്താരാഷ്ട്ര യോഗാദിന സാമൂഹ്യ യോഗാ പരിശീലനം തൊടുപുഴയില്‍

author-image
admin
New Update

തൊടുപുഴ: ആര്‍ട്ട് ഓഫ് ലിവിംഗ് തൊടുപുഴ വില്ലേജ് കമ്മറ്റി, ഗാന്ധിജി സ്റ്റഡ് സെന്റര്‍ തൊടുപുഴ, ജെ.സി.ഐ. ഗോള്‍ഡന്‍ തൊടുപുഴ, എച്ച്.ഇ.എഫ് തൊടുപുഴ, കേസരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കാഞ്ഞിരമറ്റം, പതഞ്ജലി യോഗാ കേന്ദ്ര, ഹോട്ടല്‍ & റെസ്റ്റോറന്റ് ജില്ലാ കമ്മറ്റി, സ്റ്റുഡന്റ്‌സ് പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21ന് തൊടുപുഴ ശ്രീവത്സം ബില്‍ഡിംഗിലെ ആര്‍ട്ട് ഓഫ് ലിവിംഗ് സെന്ററില്‍ വച്ച് രാവിലെ 7 മുതല്‍ 8 വരെ സാമൂഹ്യ യോഗ പരിശീലനം നടത്തപ്പെടുന്നു.

യോഗാ പരിശീലന പരിപാടി ബഹു. മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ മിനി മധു ഉദ്ഘാടനം നിര്‍വ്വഹിക്കുകയും, മേജര്‍ ലാല്‍ കൃഷ്ണ യോഗോദിന സന്ദേശം വാര്‍ഡ് കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്‍ ആശംസ അര്‍പ്പിക്കുകയും ചെയ്യുന്നു.

വിവിധ മേഖലയിലെ പ്രമുഖ്യ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന സൗജന്യമായ ഈ പരിശീലന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ജനറല്‍ കണ്‍വീനര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍ : 9605333678

Advertisment