Advertisment

കാര്‍മല്‍ പ്രൊവിന്‍സിന്‌ ദേശീയ ഹരിത പുരസ്‌കാരം

author-image
admin
New Update

പ്രകൃതിസംരക്ഷണം, ജൈവകൃഷി, കാര്‍ഷിക ബോധവത്‌ക്കരണം എന്നീ കാര്യങ്ങളില്‍ നേതൃത്വം നല്‍കുന്നതിന്റെ അംഗീകരമായി മൂവാറ്റുപുഴ സി എം ഐ കാര്‍മല്‍ പ്രൊവിന്‍സിന്‌ ദേശീയ സംഘടനയായ ഡല്‍ഹി ഗ്ലോബല്‍ ലീഡേഴ്‌സ്‌ ഫൗണ്ടേഷന്‍ ഗോഗ്രീന്‍ പ്രൊവിന്‍സ്‌ എന്ന പദവിയും ദേശീയ ഹരിത പുരസ്‌കാരവും നല്‍കും.

Advertisment

ഫെബ്രുവരി 23 വെള്ളിയാഴ്‌ച ഡല്‍ഹിയിലെ ഡപ്യൂട്ടി സ്‌പീക്കര്‍ ഹാളില്‍ വച്ച്‌ നടക്കുന്ന ദേശീയഹരിത സമ്മേളനത്തില്‍ കാര്‍മല്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ റവ. ഫാ. പോള്‍ പറക്കാട്ടേല്‍ സി.എം.ഐ ക്യാബിനറ്റ്‌ മന്ത്രിമാരുടെയും വിശിഷ്‌ടാതിഥികളായ ഗവര്‍ണര്‍മാരുടെയും സാന്നിദ്ധ്യത്തില്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങും.

അതോടൊപ്പം സി എം ഐ ആശ്രമങ്ങളായ വിമലാലയം കൊരണ്ടക്കാടിന്‌ ഗ്രീന്‍ ഹെരിറ്റേജ്‌ പാലസ്‌ പദവിയും പുരസ്‌കാരവും റവ.ഫാ. റോണേഴ്‌സ്‌ ഏറ്റുവാങ്ങും. കൊടുവേലി ചെറുപുഷ്‌പ ആശ്രമത്തിനുള്ള ഗോ ഗ്രീന്‍ ആശ്രമം പദവിയും പുരസ്‌കാരവും റവ.ഫാ. മാത്യു മഞ്ഞക്കുന്നേലും ഏറ്റുവാങ്ങും.

സി എം ഐ സഭയുടെ ആദ്യ ഗ്രീന്‍ പ്രൊവിന്‍സായി കാര്‍മല്‍ പ്രൊവിന്‍സും, ആദ്യ ഗ്രീന്‍ ആശ്രമമായി കൊടുവേലി ആശ്രമവും, ആദ്യ ഗ്രീന്‍ ഹെരിറ്റേജ്‌ പാലസായി കൊരണ്ടക്കാട്‌ വിമലാലയം ആശ്രമവും ഇതോടൊപ്പം ചരിത്രത്തില്‍ ഇടംനേടും.

Advertisment