Advertisment

സൗജന്യ ഹോമിയോ വൈദ്യസഹായവും പ്രതിരോധമരുന്ന്‌ വിതരണവും

author-image
സാബു മാത്യു
New Update

തൊടുപുഴ:  കത്തോലിക്ക കോണ്‍ഗ്രസ്സ്‌ മുതലക്കോടം യൂണിറ്റ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ (24.06.2018) ഉച്ചയ്‌ക്ക്‌ 12.45 മുതല്‍ 3 മണി വരെ മുതലക്കോടം സെന്റ്‌ ജോര്‍ജ്‌ പാരീഷ്‌ ഹാളില്‍ വച്ച്‌ സൗജന്യ ഹോമിയോ വൈദ്യസഹായവും പ്രതിരോധമരുന്ന്‌ വിതരണവും നല്‍കുന്നു.

മരുന്നു വിതരണത്തിന്റെ ഉദ്‌ഘാടനം കത്തോലിക്ക കോണ്‍ഗ്രസ്സ്‌ കോതമംഗലം രൂപതാ പ്രസിഡന്റ്‌ ഐപ്പച്ചന്‍ തടിക്കാട്ട്‌ ഉദ്‌ഘാടനം ചെയ്യും. ഏറ്റവും കുറഞ്ഞ തുകയ്‌ക്ക്‌ ആരോഗ്യ ഇന്‍ഷുറന്‍സ്‌ എടുക്കുവാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

മുതലക്കോടം ഫൊറോനപള്ളി വികാരി ഫാ. ജോസഫ്‌ അടപ്പൂര്‍ ഇന്‍ഷുറന്‍സ്‌ വിതരണം ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ ഓണത്തിന്‌ ഒരുമുറം പച്ചക്കറി എന്ന ലക്ഷ്യത്തോടെ അഞ്ച്‌ ഇനം പച്ചക്കറി വിത്തുകളുടെ വിതരണവും ഉണ്ടായിരിക്കും.

Advertisment