Advertisment

നെയ്യശ്ശേരിയിൽ കാറ്റും മഴയും; വൻ നാശ നഷ്ടം

author-image
admin
New Update

publive-image

Advertisment

നെയ്യശ്ശേരി:  വെള്ളിയാഴ്ച്ച വൈകുന്നേരം നെയ്യശ്ശേരിയിലും പരിസരങ്ങളിലും ആഞ്ഞടിച്ച ശക്തമായ കാറ്റിലും മഴയിലും വൻ നാശ നഷ്ടം. വൈദ്യുതി ,ടെലിഫോൺ ,ബന്ധങ്ങൾ തകരാറിലായി . ഗതാഗതവും തടസപ്പെട്ടു .

publive-image

പാറക്കൽ സതീഷിന്റെ വീടിനു മുകളിലേക്ക് റബ്ബർമരം വീണു വീട് പൂർണ്ണമായും തകർന്നു . വീട്ടുപകരങ്ങളും നശിച്ചു . സാജൻ ചെറുവേലിയുടെ വാഴത്തോട്ടം ,ജോസ് തോട്ടത്തിമ്യാലിൽ ,ജോയ് മുണ്ടക്കൽ ,ജോണി ആയത്തുപാടം എന്നിവരുടെ റബര് മരങ്ങളും നശിച്ചു .

publive-image

ചെട്ടുപറമ്പിൽ ജെയ്‌സന്റെ വീടിനു മുകളിലേക്ക് കൂറ്റൻ ആഞ്ഞിലിമരം വീണു വീടും തൊഴുത്തും നശിച്ചു .ഇവിടെയുള്ള പൊടിമില്ലും മരം വീണു തകർന്നു .പാലിയത്ത് ശങ്കരന്റെ നൂറോളം റബര് മരങ്ങൾ ഒടിഞ്ഞു വീണു .

publive-image

ഇതിനു സമീപമുള്ള ലക്ഷം വീടുകളിലും നാശ നഷ്ടമുണ്ടായി . ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് റോഡിലേക്ക് വീണ മരങ്ങൾ വെട്ടി മാറ്റി .

Advertisment