Advertisment

നിയാസ്‌ കൂരാപ്പിള്ളിയുടെ ഫോട്ടോ അനാഛാദനം ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു

author-image
admin
New Update

തൊടുപുഴ:  അന്തരിച്ച കെ.എസ്‌.യു. മുന്‍ ജില്ലാപ്രസിഡന്റ്‌ നിയാസ്‌ കൂരാപ്പിള്ളിയുടെ ഫോട്ടോ തൊടുപുഴ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മറ്റി ഓഫീസായ രാജീവ്‌ ഭവനില്‍ നൂറ്‌ കണക്കിന്‌ കെ.എസ്‌.യു.-യൂത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെയും നിയാസ്‌ കൂരാപ്പിള്ളിയുടെ പിതാവ്‌ ഇസ്‌മായില്‍ കൂരാപ്പിള്ളിയുടെയും സാന്നിദ്ധ്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനാഛാദനം ചെയ്‌തു.

publive-image

കെ.എസ്‌.യു. ജില്ലാപ്രസിഡന്റ്‌ ടോണി തോമസ്‌ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, റോയി കെ. പൗലോസ്‌, ആര്‍. ബാലന്‍പിള്ള, ഡീന്‍ കുര്യാക്കോസ്‌, സി.പി. മാത്യു, ജിയോ മാത്യു, ടി. ജെ. പീറ്റര്‍, കെ. പി. വര്‍ഗീസ്‌, എന്‍. ഐ. ബെന്നി, ജാഫര്‍ഖാന്‍ മുഹമ്മദ്‌, എ.എം. ദേവസ്യ, മാത്യു കെ. ജോണ്‍, ജോബി സി. ജോയി, എം. എ. അന്‍സാരി എന്നിവര്‍ പങ്കെടുത്തു.

Advertisment