Advertisment

പട്ടയം: പത്ത് ചെയിനിലെ കർഷകർക്ക് ഇരട്ട നീതിയെന്ന് ആർവൈഎഫ്

New Update

ഉപ്പുതറ:  ഇടുക്കി പദ്ധതി പ്രദേശത്തെ പത്തുചെയിൻ മേഖലയിലെ കർഷകരോട് പട്ടയ വിഷയത്തിൽ സർക്കാരിന് ഇരട്ട നീതിയായാണുള്ളതെന്ന് ആർവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി അജോ കുറ്റിക്കൻ ആരോപിച്ചു.

Advertisment

പരമാവധി ജല സംഭരണ ശേഷിയിൽ നിന്നും സ്ഥാപിച്ച ജണ്ട മുതൽ മൂന്ന് ചെയിൻവരെയുള്ള പ്രദേശത്ത് അധിവസിക്കുന്ന നൂറിലധികം കർഷകർക്ക് 1980-ൽ സർക്കാർ പട്ടയം നൽകിയിരുന്നു.അതേ പ്രദേശത്ത് അധിവസിക്കുന്ന കർഷകർക്കാണ് ഇപ്പോൾ ഒരു ന്യായീകരണവുമില്ലാതെ പട്ടയം നിഷേധിക്കുന്നതെന്നും അജോ കുറ്റിക്കൻ പറഞ്ഞു.

40വർഷത്തിലേറെയായി വീട് നിർമ്മിച്ച് താമസിച്ചുവരുന്ന കർഷകരിൽ മൂന്ന് ചെയിൻ ഒഴിച്ചുള്ളവർക്ക് പട്ടയം ലഭിച്ചപ്പോൾ ഒരു ന്യായീകരണവുമില്ലാതെയാണ് വാട്ടർലെവൽ മുതൽ മൂന്ന് ചെയിൻവരെ താമസിക്കുന്നവർക്ക് പട്ടയം നിഷേധിക്കുന്നത്‌.

ഒരു പ്രദേശത്ത് താമസിക്കുന്ന ആളുകളെ രണ്ടുതരത്തിലാണ് സർക്കാർ കാണുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണെന്നും അജോ കുറ്റിക്കൻ പറഞ്ഞു.

Advertisment