Advertisment

ഡി സി സി മുൻ പ്രസിഡന്റിനു അംഗീകാരമായി കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനം

author-image
സാബു ജോസ്
New Update

ഇടുക്കി: ഇടുക്കി ഡി സി സി മുൻ പ്രസിഡന്റ് റോയി കെ പൗലോസിനെ കെ പി സി സി ജനറൽ സെക്രട്ടറിയായി നോമിനേറ്റ് ചെയ്തു. തട്ടക്കുഴ കൊന്നാനാൽ കെ വി പൗലോസ് -സാറാമ്മ ദമ്പതികളുടെ മകനാണ് .

Advertisment

publive-image

തട്ടക്കുഴ ഗവ.ഹൈസ്കൂൾ ,തൊടുപുഴ ന്യൂമാൻ കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം .യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ,കേരള സർവകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ,ഉടുമ്പന്നൂർ സഹകരണ ബാങ്ക് ഡയറക്ടർ ,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ,ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ,

കേരള റൂറൽ എംപ്ലോയ്‌മെന്റ് ആൻഡ് വെൽഫെയർ സൊസൈറ്റി വൈസ് പ്രസിഡന്റ് ,ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗം ,പഞ്ചായത്ത് പ്രെസിഡെന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ,ജില്ലാ പഞ്ചായത് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .

2009 മുതൽ 2017 വരെ ഇടുക്കി ഡി സി സി പ്രെസിഡന്റായും പ്രവർത്തിച്ചു .സ്‌പൈസസ് ബോർഡ് മെമ്പർ ,വൈസ് ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് . ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് പ്രെസിഡന്റായി പ്രവർത്തിച്ചപ്പോൾ മൂന്നു പ്രാവശ്യം ജില്ലയിലെ മികച്ച പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു .

ബീനയാണ് ഭാര്യ. പോൾ വര്ഗീസ് റോയ് (എഞ്ചിനീയർ ),ഡോ.അമ്മു റോയി എന്നിവർ മക്കളാണ് .

Advertisment