Advertisment

തൊടുപുഴ ഫാർമേഴ്സ് ക്ലബ്ബ് മുൻസിപ്പാലിറ്റി കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് പച്ചക്കറിയും മരുന്നും നൽകി

author-image
സാബു മാത്യു
New Update

തൊടുപുഴ:  തൊടുപുഴ ഫാർമേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുൻസിപ്പാലിറ്റി കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് വാഴക്കുല, വാഴ ചുണ്ട്, വാഴ പിണ്ടി, മാസ്കുകൾ, ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു.

Advertisment

publive-image

മുൻസിപ്പൽ ചെയർപേഴ്സൺ സിസിലി ജോസ് , വൈസ് ചെയർമാൻ എം കെ ശാഹുൽ ഹമീദ് , ഫാർമേഴ്‌സ് ക്ലബ് ഭാരവാഹികളായ ടോം ചെറിയാൻ , രാജീവ് പാടത്തിൽ, പുന്നൂസ് മംഗലത്ത്, ടോം അഞ്ചുകണ്ടത്തിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

publive-image

തൊടുപുഴയിലെ പത്രപ്രവർത്തകർക്കു ഹോമിയോ പ്രതിരോധ മരുന്നുകളും, മാസ്കുകളും ഫാർമേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം പ്രസ് ക്ലബ് പ്രസിഡന്റ് എം എൻ സുരേഷ് നിർവഹിച്ചു.

തൊടുപുഴയിൽ പച്ചക്കറി മാർക്കറ്റിൽ തുറന്നിരിക്കുന്ന കടകളിലെ ഉടമസ്ഥൻമാർക്കും, ജീവനക്കാർക്കും ഹോമിയോ പ്രതിരോധ മരുന്നുകളും മാസ്ക്കുകളും വിതരണം ചെയ്തു.

തൊടുപുഴ ഫാർമേഴ്‌സ് ക്ലബ് പ്രസിഡന്റ് ടോം ചെറിയാൻ, സെക്രട്ടറി രാജീവ് പാടത്തിൽ, ഫാർമേഴ്‌സ് ഇക്കോ ഷോപ് കോ ഓർഡിനേറ്റർ ടോം അഞ്ചുകണ്ടത്തിൽ, പുന്നൂസ് മംഗലത്ത് എന്നിവർ നേതൃത്വം നൽകി.

Advertisment