Advertisment

മൂന്നു സ്‌കൂളുകള്‍ക്ക്‌ സ്‌മാര്‍ട്‌ ക്ലാസ്സ്‌ റൂമുകള്‍ സജ്ജീകരിച്ച്‌ കൊടുക്കു൦ - തൊടുപുഴ റോട്ടറി ക്ലബ്ബ്‌

author-image
സാബു മാത്യു
New Update

തൊടുപുഴ:  തൊടുപുഴ റോട്ടറി ക്ലബ്ബ്‌ മൂന്നു സ്‌കൂളുകള്‍ക്ക്‌ സ്‌മാര്‍ട്‌ ക്ലാസ്സ്‌ റൂമുകള്‍ സജ്ജീകരിച്ച്‌ കൊടുക്കുമെന്ന്‌ പ്രസിഡന്റ്‌ ജോസഫ്‌ ലൂക്കോസും സെക്രട്ടറി ജോമോന്‍ വര്‍ഗീസും അറിയിച്ചു. 22-ന്‌ വൈകുന്നേരം 4.30-ന്‌ പെരുമ്പിള്ളിച്ചിറ എല്‍.പി. സ്‌കൂളില്‍ സ്‌മാര്‍ട്‌ ക്ലാസ്സ്‌ റൂമിന്റെ ഉദ്‌ഘാടനം പി.ജെ.ജോസഫ്‌ എം.എല്‍.എ. നിര്‍വഹിക്കും.

റോട്ടറി ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ വി.കെ.കുട്ടി മുഖ്യാതിഥിയായി പങ്കെടുക്കും. 23-ന്‌ ഉച്ചകഴിഞ്ഞ്‌ 2-ന്‌ നെയ്യശ്ശേരി എസ്‌.എന്‍.സി.എം. എല്‍. പി സ്‌കൂളില്‍ സ്‌മാര്‍ട്‌ ക്ലാസ്സ്‌ റൂമിന്റെ ഉദ്‌ഘാടനം റോട്ടറി ഡിസ്‌ട്രിക്‌ട്‌ സെക്രട്ടറി കേണല്‍ വി.കെ. പ്രഭാകരന്‍ നിര്‍വഹിക്കും.

അന്നുതന്നെ വൈകുന്നേരം 4.30-ന്‌ ഇടവെട്ടി ഗവ. എല്‍.പി. സ്‌കൂളിലെ സ്‌മാര്‍ട്‌ ക്ലാസ്സ്‌ റൂമിന്റെ ഉദ്‌ഘാടനം പി.ജെ.ജോസഫ്‌ എം.എല്‍.എ.നിര്‍വഹിക്കും.

Advertisment