Advertisment

യു ഡി എഫ്‌ ജനറല്‍ ബോഡി യോഗം നാളെ

author-image
admin
New Update

  തൊടുപുഴ: യു ഡി എഫ്‌ ഇടുക്കി ജില്ലാ ജനറല്‍ ബോഡി യോഗം നാളെ ( മെയ്‌ 8) ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌ ഇടുക്കി ജവഹര്‍ ഭവനില്‍ യു ഡി എഫ്‌ ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ്‌ എസ്‌ അശോകന്റെ അദ്ധ്യക്ഷതയില്‍ നടക്കും.

ഘടകക്ഷികളുടെ സംസ്ഥാന ജില്ലാ ഭാരവാഹികള്‍, മുന്‍ ഭാരവാഹികള്‍, നിയോജകമണ്‌ഡലം പ്രസിഡന്റുമാര്‍, മണ്‌ഡലം പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങള്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കണമെന്ന്‌ യു ഡി എഫ്‌ ജില്ലാ കണ്‍വീനര്‍ റ്റി എം സലീം അറിയിച്ചു.

Advertisment