Advertisment

ഉന്നത വിജയത്തിന്റെ അടിത്തറ കഠിനാദ്ധ്വാനവും നിരന്തര പരിശ്രമവും: ഉമ്മന്‍ചാണ്ടി

author-image
സാബു മാത്യു
Updated On
New Update

publive-image

Advertisment

തൊടുപുഴ:  കഠിനാദ്ധ്വാനവും നിരന്തര പരിശ്രമവുമാണ്‌ ഉന്നത വിജയത്തിന്റെ അടിത്തറയെന്ന്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എസ്‌.എസ്‌.എല്‍.സി. പരീക്ഷയിലെ ഉജ്ജ്വലവിജയത്തിലൂടെ വിദ്യാര്‍ത്ഥി ജീവിതത്തിന്റെ ആദ്യപടി അഭിമാനകരമായി പിന്നിട്ടെങ്കിലും തുടര്‍ച്ചയായ വിജയങ്ങളിലൂടെ ജീവിതം വിജയം കൈവരിക്കുവാന്‍ കഴിയണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

publive-image

കെ.എസ്‌.യു. മുന്‍ ജില്ലാപ്രസിഡന്റ്‌ നിയാസ്‌ കൂരാപ്പിള്ളി അനുസ്‌മരണ സമ്മേളനവും, ജില്ലയില്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്‌ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന പ്രതിഭാസംഗമത്തിന്റെയും നിയാസ്‌ കൂരാപ്പിള്ളി മെമ്മോറിയല്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്‌ഘാടനവും നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

പ്രതികൂല സാഹചര്യങ്ങളോട്‌ പടപൊരുതി ഇല്ലായ്‌മയുടെയും വല്ലായ്‌മയുടെയും ദുരിതക്കയത്തില്‍ നിന്നും ഫുള്‍ എ പ്ലസ്‌ കരസ്ഥമാക്കി മികവ്‌ തെളിയിച്ച നെടുങ്കണ്ടം കാന്തിപ്പാറ ഗവ. ഹൈസ്‌കൂളിലെ സി.വി. ശ്രീലക്ഷ്‌മിക്ക്‌ നിയാസ്‌ കൂരാപ്പിള്ളി മെമ്മോറിയല്‍ മെറിറ്റ്‌ അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കികൊണ്ടാണ്‌ ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം നിര്‍വ്വഹിച്ചത്‌.

publive-image

ശ്രീലക്ഷ്‌മിയുടെ തുടര്‍ന്നുള്ള വിദ്യാഭ്യാസ ചെലവ്‌ ട്രസ്റ്റ്‌ ഏറ്റെടുത്തിട്ടുണ്ട്‌. ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്‌ഘാടനം ചെയര്‍മാന്‍ റോയി കെ. പൗലോസിന്‌ ട്രസ്റ്റിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും രേഖകളും അടങ്ങിയ ഫയല്‍ കൈമാറികൊണ്ട്‌ ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു.

publive-image

കെ.എസ്‌.യു. ജില്ലാപ്രസിഡന്റ്‌ ടോണി തോമസ്‌ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എ.മാരായ പി.ടി. തോമസ്‌, പി.ജെ. ജോസഫ്‌, വി.പി. സജീന്ദ്രന്‍, മുന്‍ എം.എല്‍.എ.മാരായ എ.കെ. മണി, ജോസഫ്‌ വാഴയ്‌ക്കന്‍, കെ.എസ്‌.യു. സംസ്ഥാന പ്രസിഡന്റ്‌ കെ. എം. അഭിജിത്ത്‌, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, ഡിസിസി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, റോയി കെ. പൗലോസ്‌, ഡീന്‍ കുര്യാക്കോസ്‌, എം.ടി. തോമസ്‌, എബിന്‍ വര്‍ക്കി കോടിയാട്ട്‌, ജെ.എസ്‌. അഖില്‍, സുഹൈല്‍ അന്‍സാരി, അഡ്വ. എസ്‌. അശോകന്‍, അഡ്വ. ഇ. എം. ആഗസ്‌തി, ശ്രീമന്ദിരം ശശികുമാര്‍, ആര്‍. ബാലന്‍പിള്ള, സി.പി. മാത്യു, എം. കെ. പുരുഷോത്തമന്‍, ബാബു കുര്യാക്കോസ്‌, തോമസ്‌ രാജന്‍, അഡ്വ. സിറിയക്‌ തോമസ്‌, ജിയോ മാത്യു, ജാഫര്‍ഖാന്‍ മുഹമ്മദ്‌, എ. എം. ദേവസ്യ, കെ. പി. വര്‍ഗീസ്‌, എ. പി. ഉസ്‌മാന്‍, മാത്യു കെ. ജോണ്‍, ജോബി ജോയി, സിബി ജോസഫ്‌, ജസ്റ്റിന്‍ സോജന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Advertisment