വിദ്യാനഗർ: ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ജില്ലാ എക്സിക്യൂട്ടീവ് യോഗം ജില്ലാ പ്രസിഡണ്ട് കൂക്കൾ ബാലകൃഷണൻ ന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ഓഫിസിൽ വെച്ച് നടന്നു. സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
എച്ച് ആർ പി.എം ന്റെ പ്രവാസി വിംഗായ ജില്ലാ പ്രവാസി സെല്ലിന് യോഗം രൂപം നൽകി. പ്രസിഡണ്ടായി ഷാഫി കൊടുവളപ്പിലിനെയും സെക്രട്ടറിയായി അബ്ദുല്ല ആലൂറിനേയും തെരെഞ്ഞെടുത്തു.
ബാലാമണി, സെക്കീന, യശോദ, മുഹമ്മദ് കുഞ്ഞി, ഹമീദ് കോസ് മോസ്, രാഘവ ചേരാൾ, ജോൺ വർഗീസ്, അഡ്വ: വിനോദ് കുമാർ, ഖാലിദ് പൊവ്വൽ, ബി.അശ്രഫ് ,അമ്പിളി, നാസർ ചെർക്കളം, തുടങ്ങിയവർ സംസാരിച്ചു. പി ആർ ഒ മൻസൂർ മല്ലത്ത് നന്ദി പറഞ്ഞു.