Advertisment

കലാ കിരീടം വീണ്ടും കാസർകോടിന്; എസ്.എസ്.എഫ്. ജില്ലാ സാഹിത്യോത്സവിന് ഉജ്വല സമാപനം

author-image
admin
New Update

- ഇസ്മായില്‍ എം.കെ

Advertisment

കാഞ്ഞങ്ങാട്:  എസ്.എസ്.എഫ്. ഇരുപത്തി അഞ്ചാമത് ജില്ലാ സാഹിത്യോത്സവിന് പ്രൗഢമായ സമാപനം. കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടി എട്ട് വേദികളിൽ ജില്ലയിലെ 389 യൂണിറ്റിൽനിന്ന് തിരഞ്ഞെടുത്ത 700 മത്സരാർത്ഥികളാണ് നൂറിലധികം ഇനങ്ങളിൽ മത്സരിച്ചത്.

കാസർകോട് ഡി വിഷൻ 519 പോയിന്റ് നേടി കലാ കിരീടത്തിൽ മുത്തമിട്ട് വിജയം ആവർത്തിച്ചു. മഞ്ചേശ്വരം ഡിവിഷൻ 419 പോയിന്റോടെ രണ്ടും ബദിയടുക്ക 352 പോയിന്റ് നേടി മൂന്നും സ്ഥാനം നേടി. കാമ്പസ് വിഭാഗത്തിൽ സെൻട്രൽ യൂണിവേഴ് സിറ്റി പെരിയ ഒന്നും അക്കാദമി രണ്ടും സ്ഥാനം നേടി.

publive-image

പരപ്പ ഡിവിഷനിലെ ശമ്മാസ് എസ്.കെ. കലാ പ്രതിഭയും കാസർകോട് ഡിവിഷനിലെ മുഹമ്മദ് മിദ്ലാജ് സർഗ്ഗ പ്രതിഭയുമായി. പാടിയും പറഞ്ഞും നന്മയെ അടയാളപ്പെടുത്തി വരും കാലത്തെ സാമൂഹിക സാംസ്കാരിക ഇടപെടലിന്റെ ഊർജ്ജമുൾകൊണ്ടാണ് പ്രതിഭകൾ പിരിഞ്ഞത്.

സമാപന സമ്മേളനം എസ്.എസ്.എഫ്. ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങളുടെ അദ്ധ്യതയിൽ സമസ്ത കേന്ദ്ര മുശാവ അംഗം ശറഫുൽ ഉലമ അബ്ബാസ് മുസ് ലിയാർ മഞ്ഞനാടി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.അബ്ദു റശീദ് നരിക്കോട് അനുമോദന പ്രഭാഷണം നടത്തി.

publive-image

സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി മള്ഹർ, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വിവി രമേശൻ, മുഹമ്മദ് സഖാഫി പാത്തൂർ, സുലൈമാൻ കരിവെള്ളൂർ, ബശീർ പുളിക്കൂർ, മൂസ സഖാഫി കളത്തൂർ, ഉമർ സഖാഫി, കരീം മാസ്റ്റർ ഡി.കെ, അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ, അഷ്റഫ് അഷ്റഫി, മദനി ഹമീദ് സമ്മാന വിതരണം നടത്തി.

publive-image

മഹ് മൂദ് മുറിയനാവി, അഷറഫ് കരിപ്പൊടി വി സി അബ്ദുല്ലാഹി സഅദി, അഷ്റഫ് അബ്ദു സത്താർ പഴയ കടപ്പുറം, ബശീർ മങ്കയം, ഹമീദ് മൗലവി കൊളവയൽ, സിദ്ദീഖ് പൂത്തപ്പലം, സ്വാദിഖ് ആവളം പ്രസംഗിച്ചു.

Advertisment