Advertisment

വി റ്റി തോമസ് ഫൗണ്ടേഷൻ അഖില കേരള ഡിബേറ്റ് മത്സരം ജനുവരി 27 ന്

New Update

പള്ളിക്കത്തോട്:  പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും ,പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മുൻ ബി ഡി സി ചെയർമാനുമായിരുന്ന വി റ്റി തോമസിന്റെ സ്മരണാർഥം സ്ഥാപിതമായ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഡിബേറ്റ് മത്സരം നടത്തുന്നു.

2018 ജനുവരി 27 ന് രാവിലെ 9.30 മുതൽ ആനിക്കാട് സെന്റ് തോമസ് ഹൈസ്കൂളിൽ നടത്തുന്ന ഡിബേറ്റിന്റെ വിഷയം 'പരിസ്ഥിതി വാദം വികസനത്തിന് വിഘാതമോ '?എന്നതാണ് . രണ്ടു പേരടങ്ങുന്ന ടീമിന് 10 മിനിറ്റ് ആണ് സമയം . ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 3000, 2000, 1000 രൂപ ക്യാഷ്‌ അവാർഡും ട്രോഫി യും നൽകുമെന്ന് ഫൌണ്ടേഷൻ ചെയർമാൻ രാജു കുന്നക്കാട്ട് ,സെക്രട്ടറി താര തോമസ്‌ എന്നിവർ അറിയിച്ചു.

വിജയികൾക്ക് കാഞ്ഞിരപ്പള്ളി എം എൽ എ ഡോ. എൻ ജയരാജ് അവാർഡ് ദാനം നടത്തും. വിവരങ്ങൾക്കും രജിസ്ട്രേഷനും 9947465382 എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisment