Advertisment

ജെസ്‌നയുടെ തിരോധാനo: സിബിഐ അന്വേഷണം വേണം - ആക്ഷൻ കൗൺസിൽ പ്രതിഷേധം ശക്തമാക്കും

author-image
admin
New Update

കാഞ്ഞിരപ്പള്ളി:  കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ് വിദ്യാർത്ഥിനീ ജെസ്‌നയുടെ തിരോധാനം സംബന്ധിച്ചുള്ള സംസ്ഥാന പോലീസിന്റെ അനേഷണം വഴിമുട്ടി നിൽക്കുമ്പോൾ സിബിഐ അനേഷണം വേണമെന്ന് ജസ്റ്റിസ് ഫോർ ജെസ്‌ന ആക്ഷൻ കൌൺസിൽ ആവശ്യപ്പെട്ടു .

Advertisment

ജെസ്‌നയെ കാണാതായിട്ട് 2 മാസം കഴിഞ്ഞിട്ടും സംസ്ഥാന പൊലീസിന് ഒരു തുമ്പും കണ്ടെത്താനാവാത്തത് വൻവീഴ്ചയാണ് .പൊതുജനങ്ങളിൽ ഇത്തരം തിരോധനങ്ങൾ ആശങ്കയുണർത്തുന്നു . സമാനമായ രീതിയിൽ കുമരകത്തും കോട്ടയത്തും നടന്ന സംഭവങ്ങളിൽ ഇതു വരെ ഒരു തുമ്പും കിട്ടിയിട്ടില്ല .

publive-image

വരും ദിവസങ്ങളിൽ ആക്ഷൻ കൌൺസിൽ ജനകീയ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാക്കും .ജൂണിൽ കാഞ്ഞിരപ്പള്ളിയിൽ വൻ പ്രതിഷേധ മാർച്ചും ലഷ്യമിടുന്നു. വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെ എകോപിച്ചുകൊണ്ടുള്ള കൂട്ടായ്മയും ജനകീയ പ്രതിഷേധവുമാണ് ആക്ഷൻ കൗൺസിലിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത് .

ആക്ഷൻ കൗൺസിൽ ചെയർ മാൻ സാവിയോ പാപൂരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം രക്ഷാധികാരി ഷെവലിയാർ അഡ്വ വി സി സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു ജോജി നിരപ്പേൽ ,ചാക്കോച്ചൻ വെട്ടിത്താനം ,നിതിൻ ചാകലക്കൽ ,ബിനോ വർഗീസ് എന്നിവർ സംസാരിച്ചു .

വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തി ആക്ഷൻ കൗൺസിൽ വിപുലീകരിക്കരിക്കുമെന്നും എല്ലാവരും ഒറ്റ കെട്ടായി ജെസ്‌നയുടെ വിഷയത്തിൽ പ്രവർത്തിക്കണമെന്നും ചെയർ മാൻ സാവിയോ പാമ്പൂരി പറഞ്ഞു.

Advertisment