Advertisment

കൂടാരയോഗ വാര്‍ഷികവും ഇടവക ദിനവും

New Update

അമനകര(താമരക്കാട്‌):  സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയിലെ കൂടാരയോഗ വാര്‍ഷികവും ഇടവക ദിനവും മെയ്‌ മാസം 20-ാം തീയതി ഞായറാഴ്‌ച നടന്നു. അന്നേ ദിവസം ഉച്ചകഴിഞ്ഞ്‌ 4.00 മണിക്ക്‌ ആരംഭിച്ച ദിവ്യബലിയില്‍ അതിരൂപത വികാരി ജനറാള്‍ റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്‌ മുഖ്യാ കാര്‍മ്മികത്വം വഹിച്ചു.

Advertisment

publive-image

ദിവ്യബലിയെ തുടര്‍ന്ന്‌ പാരിഷ്‌ ഹാളില്‍ കൂടാരയോഗ കേന്ദ്രകമ്മറ്റി പ്രസിഡന്റ്‌  സ്റ്റീഫന്‍ മാത്യു പാറയില്‍ അദ്ധ്യക്ഷത വഹിച്ച പൊതു സമ്മേള്ളനത്തില്‍ ഇടവക വികാരി ഫാ. സണ്ണി വേങ്ങച്ചേരില്‍ സ്വാഗതവും റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ ഉദ്‌ഘാടനം നിര്‍വഹിക്കുകയും, ജോസ്‌ കെ മാണി എം പി, മോന്‍സ്‌ ജോസഫ്‌ എം എല്‍ എ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്‌തു.

ഇടവകയില്‍ നിന്നും മികച്ച നേട്ടങ്ങള്‍ കൈവരിച്ച ഡോ. റ്റി.എം. ജോസഫ്‌ ഉള്‍പ്പെടെയുള്ളവരെ  ജോസ്‌ കെ മാണി എം പി ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. കൂടാരയോഗവാര്‍ഷികവുമായി ബന്ധപ്പെട്ട്‌ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക്‌ മോന്‍സ്‌ ജോസഫ്‌ എം എല്‍ എ സമ്മാനങ്ങള്‍ വിതരണം ചെയ്‌കുകയും ബൈജു കെ സ്റ്റീഫന്‍ നന്ദി അറിയിക്കുകയും ചെയ്‌തു.

സമ്മേളനത്തിന്‌ ശേഷം സമൂഹവിരുന്ന്‌ ഒരുക്കിയിരുന്നു. ഇടവക സമൂഹത്തിന്റെ കൂട്ടായ്‌മ എല്ലാം പരിപാടികളിലും ദ്യശ്യമായിരുന്നു.

Advertisment