Advertisment

ധനസമാഹരണത്തില്‍ സുമനസുകളുടെ അകമഴിഞ്ഞ സഹകരണം; നിഷയുടെയും സുനിമോളുടെയും ചികിത്സയ്ക്കായി നാടൊരുമിച്ചു

New Update

കോട്ടയം:  ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തിലെ വൃക്ക രോഗികളായ രണ്ട് വീട്ടമ്മമാരുടെ ചികിത്സയ്ക്കായി നാടൊരുമിച്ചു. 16 വാര്‍ഡുകളിലായി കനിവ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ ധനസമാഹരണത്തില്‍ സുമനസുകളുടെ അകമഴിഞ്ഞ സഹകരണമാണ് പ്രകടമായത്.

Advertisment

ആര്‍പ്പൂക്കര സ്വദേശികളായ നിഷ രതീഷ്, സുനിമോള്‍ സന്തോഷ് എന്നിവരുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് നാട് കൈകോര്‍ത്തത്. അഡ്വ കെ സുരേഷ് കുറുപ്പ് എംഎല്‍എ രക്ഷാധികാരിയായും ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരന്‍ ചെയര്‍മാനായും പ്രവര്‍ത്തിക്കുന്ന കനിവ് ആര്‍പ്പൂക്കര എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു ധനസമാഹരണം. ജാതിമത രാഷ്ട്രീയ ഭേദമെന്യേ നിരവധിപേര്‍ അകമഴിഞ്ഞ സംഭാവനയാണ് നല്‍കിയത്.

ആര്‍പ്പൂക്കര പഞ്ചായത്തിലെ 16 വാര്‍ഡുകളിലും 3 സ്‌ക്വാഡുകള്‍ വീതമാണ് ധനസമാഹരണത്തിനു ഇറങ്ങിയത്. 15 ലക്ഷത്തോളം രൂപ സമാഹരിക്കാനായി. ചികിത്സാ സഹായം എത്തിക്കുന്നതിനായി ഫെഡറല്‍ ബാങ്ക് ഗാന്ധിനഗര്‍ ശാഖയില്‍ നിഷ രതീഷിന്റെയും സുനിമോള്‍ സന്തോഷിന്റെയും പേരില്‍ അക്കൗണ്ടുകള്‍ തുടങ്ങിയിട്ടുണ്ട്.

നിഷ രതീഷ്

അക്കൗണ്ട് നമ്പര്‍: 10670100153459

ഫെഡറല്‍ ബാങ്ക്

ഗാന്ധിനഗര്‍ ശാഖ

കോട്ടയം.

സുനിമോള്‍ സന്തോഷ്

അക്കൗണ്ട് ന: 10670100153442

ഫെഡറല്‍ ബാങ്ക്

ഗാന്ധിനഗര്‍ ശാഖ

കോട്ടയം.

Advertisment