ഭരണങ്ങാനം: ഗുരുക്കന്മാരുടെ അനുഗ്രഹം ജീവിത വിജയത്തിന് ശക്തി പകരുമെന്ന് ഒളിമ്പ്യന്‍ മനോജ് ലാല്‍. ഭരണങ്ങാനം അല്‍ഫോന്‍സാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് ദിനാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌പോര്‍ട്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ സഹായിക്കാനോ സൗകര്യങ്ങള്‍ ഒരുക്കുവാനോ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും, എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരുകളും മറ്റ് സന്നദ്ധ സംഘടനകളും കായിക - കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കുന്നതില്‍ മത്സരിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍ ആന്‍സല്‍ മരിയ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പി.റ്റി.എ. പ്രസിഡന്റ് ജോസ് പാറേക്കാട്ട്, വൈസ് പ്രസിഡന്റ് ഫെലിക്‌സ് വിളക്കുന്നേല്‍, ജോസ്‌മി ജോമോന്‍, ജേക്കബ് വള്ളികാപ്പന്‍, അഭിരാമി റ്റി.പി. എന്നിവര്‍ പ്രസംഗിച്ചു.