Advertisment

വെള്ളപ്പൊക്കക്കെടുതി: വ്യാപാരികളെ സർക്കാർ സഹായിക്കണം - കെ.എം.മാണി

author-image
സുനില്‍ പാലാ
New Update

പാലാ:  വെള്ളപ്പൊക്ക കെടുതിയിൽ നാശനഷ്ടമുണ്ടായ ചെറുകിട വ്യാപാരികളെ സഹായിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ.എം.മാണി എം.എൽ.എ. ആവശ്യപ്പെട്ടു.

Advertisment

വ്യാപാരി വ്യവസായി പ്രതിനിധികളുമായും, റവന്യൂ ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികൾ ചർച്ച നടത്തിയ ശേഷം റവന്യൂ മന്ത്രി കെ.ചന്ദ്രശേഖരൻ , കോട്ടയം ജില്ലാ കളക്ടർ ബി.എസ്.തിരുമേനി എന്നിവരെ ഫോണിൽ ബന്ധപ്പെട്ട്, വ്യാപാരികളുടെ നഷ്ടത്തിന് പരിഹാരമുണ്ടാക്കാൻ ശ്രമിക്കണമെന്ന് മാണി ആവശ്യപ്പെട്ടു.

publive-image

ജോസ്.കെ.മാണി എം പി, പാലാ ആർ.ഡി.ഒ. അനിൽ ഉമ്മൻ, തഹസീൽദാർ കെ.എം. അഷറഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ വി.സി.ജോസഫ്, പി. ആർ.ഒ. ബൈജൂ കൊല്ലംപറമ്പിൽ, ആന്റണി അഗസ്റ്റിൻ മുൻ മുനിസിപ്പൽ കൗൺസിലർ ജോജോ കുടക്കച്ചിറ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

ജോസ്.കെ.മാണി എം.പി. പാലായിലെ വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി കെടുതികൾ നേരിട്ട് വിലയിരുത്തി. വ്യാപാരി നേതാക്കളായ വി.സി.ജോസഫ്, ബൈജു കൊല്ലംപറമ്പിൽ ,ആന്റണി അഗസ്റ്റിൻ തുടങ്ങിയവർ എം.പി.യോടൊപ്പമുണ്ടായിരുന്നു.

Advertisment