Advertisment

പാലാ സെന്റ് മേരീസ് സ്‌കൂളില്‍ വീണ്ടും മോഷണം

author-image
admin
New Update

പാലാ:  സെന്റ് മേരീസ് ഹയര്‍ സെക്കന്റററി സ്‌കൂളില്‍ വീണ്ടും മോഷണം. കഴിഞ്ഞ രാത്രി സ്‌കൂള്‍ കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവ് ഹയര്‍ സെക്കന്റററി, ഹൈസ്‌കൂള്‍ എന്നിവയുടെ ഓഫീസുകളുടെ പൂട്ടുകള്‍ തകര്‍ത്തു.

Advertisment

ഹയര്‍ സെക്കന്ററിയുടെ ഇരുമ്പ് ഗ്രില്ലിന്റെയും പൂട്ടു തകര്‍ത്ത ശേഷമാണ് അകത്തു കടന്നത്. ഓഫീസിലെ രേഖകളും മേശ, അലമാര എന്നിവ തുറന്നു അലങ്കോലമാക്കി. സാധന സാമഗ്രികള്‍ വാരി വലിച്ചു നിലത്തെറിഞ്ഞ നിലയിലായിരുന്നു.

മോഷ്ടാവ് അകത്ത് കടക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ സ്‌കൂളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ പാലാ എസ്.ഐ. ബിനോദ്കുമാര്‍ പരിശോധിച്ചു.

സ്‌കൂളില്‍ ഇത് നാലാമത് തവണയാണ് മോഷണം നടക്കുന്നത്. മോഷ്ടിക്കപ്പെട്ടവ സംബന്ധിച്ച് വിശദ വിവരങ്ങള്‍ ഹയര്‍ സെക്കന്റററി, ഹൈസ്‌കൂള്‍ അധികൃതര്‍ പരിശോധിച്ചു വരികയാണ്.

ഹയര്‍ സെക്കന്റററി പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റാണി ഞാവള്ളി, ഹെഡ്മിസ്ട്രസ് സി.റെയ്‌നാ ജോസ്, പി.ടി.എ.പ്രസിഡന്റ് സെബി പറമുണ്ട, വൈസ് പ്രസിഡന്റ് എബി ജെ. ജോസ്, അധ്യാപകരായ എ.ജെ.ദേവസ്യാ, ജോസഫ് വിശാഖ് എന്നിവരുടെ നേതൃത്വത്തില്‍ പാലാ സി.ഐ. രാജന്‍ കെ.അരമനയ്ക്ക് പരാതി നല്‍കി.

പാലാ ടൗണിനു നടുവിലുള്ള സ്‌കൂളില്‍ മോഷണം തുടര്‍ക്കഥയാകുന്ന സംഭവത്തില്‍ പിടിഎ ആശങ്ക പ്രകടിപ്പിച്ചു. അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് സെബി പറമുണ്ട, വൈസ് പ്രസിഡന്റ് എബി ജെ. ജോസ് എന്നിവര്‍ ആവശ്യപ്പെട്ടു.

Advertisment