Advertisment

വെള്ളപ്പൊക്കത്തെ ആഘോഷമാക്കി പാലാക്കാരുടെ പ്രമോ വീഡിയോ പുറത്ത് ! ബസ് സ്റ്റാന്‍ഡില്‍ കൂടി വള്ളം തുഴയാന്‍ കഴിഞ്ഞത് അഭിമാന നേട്ടമെന്ന് പാലാക്കാര്‍ !

New Update

publive-image

Advertisment

പാലാ:  നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളത്തിനടിയിലാക്കിയ വെള്ളപ്പൊക്കത്തെ ആഘോഷമാക്കി മാറ്റുകയായിരുന്നു പാലാക്കാര്‍. വെള്ളപ്പൊക്ക കാഴ്ചകളുമായി 'പ്രമോ' വീഡിയോ തന്നെ പുറത്തിറങ്ങി. ലോകത്താദ്യമായി വെള്ളപ്പൊക്കത്തെ ആഘോഷമാക്കി മാറ്റിയ നാടെന്നാണ് പാലാക്കാര്‍ തന്നെ വീഡിയോയില്‍ വിശേഷിപ്പിക്കുന്നത്.

പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ആദ്യമായി വള്ളം ഇറക്കിയതിന്റെ സന്തോഷവും വീഡിയോയില്‍ പങ്കുവയ്ക്കുന്നു. ആണ്‍ - പെണ്‍ വ്യത്യാസമില്ലാതെയായിരുന്നു പാലാക്കാര്‍ വെള്ളപ്പൊക്ക ആഘോഷത്തില്‍ പങ്കെടുത്തത്.  അടുത്ത വെള്ളപ്പൊക്കത്തിനായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

publive-image

പാലാ ബിഷപ്പ് മാര്‍ ജേക്കബ്ബ് മുരിക്കന്‍ വരെ മണിക്കൂറുകള്‍ നേരം ഈ ആഘോഷങ്ങളില്‍ പങ്കാളികളാവുകയും ചെയ്തു.

അതേസമയം, കടകളും ശുദ്ധജലക്കിണറുകളും കുടിവെള്ള സ്രോതസുകളുമെല്ലാം വെള്ളത്തിനടിയിലായതോടെ പാലായില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുക്കുമോ എന്ന ആശങ്ക ശക്തമാണ്.

publive-image

ഹോട്ടലുകളും മറ്റും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടെയ്ക്ക് വെള്ളമെടുക്കുന്ന കിണറുകള്‍ മൂടി ആറ്റില്‍ നിന്നും വെള്ളം കയറിയതിനാല്‍ കിണര്‍ വെള്ളവും അശുദ്ധമായി മാറിയിട്ടുണ്ട്. അതിനാല്‍ തന്നെ നഗരത്തില്‍ ഭക്ഷണശാലകളില്‍ തീരെ തിരക്കില്ലെന്നതാണ് സ്ഥിതി.

Advertisment