Advertisment

ഭാഷയിലൂടെ മാത്രമേ സംസ്‌കാരം വളരുകയുള്ളൂ: സന്തോഷ്‌ ഏച്ചിക്കാനം

New Update

കുറവിലങ്ങാട്‌:  പ്രാദേശികഭാഷകള്‍ സംസ്‌കാരത്തിന്റെ അടയാളങ്ങളാണ്‌. ഭാഷ സംരക്ഷിക്കുന്നതിലൂടെ മാത്രമേ സംസ്‌കാരത്തെ സംരക്ഷിക്കാന്‍ കഴിയുകയുള്ളൂ എന്ന്‌ പ്രശസ്‌ത കഥാകൃത്ത്‌ സന്തോഷ്‌ ഏച്ചിക്കാനം അഭിപ്രായപ്പെട്ടു. ദേവമാതാ കോളേജ്‌ മലയാളസമാജം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

കോളേജ്‌ പ്രിന്‍സിപ്പാള്‍ ഡോ. ജോജോ കെ. ജോസഫ്‌, ബര്‍സാര്‍ ഫാ. കുര്യാക്കോസ്‌ വെള്ളച്ചാലില്‍, വൈസ്‌ പ്രിന്‍സിപ്പാള്‍ ഫാ. ഡിനോയി കവളമ്മാക്കല്‍, മലയാളവിഭാഗം അധ്യക്ഷന്‍ ഡോ. സിബി കുര്യന്‍, കോ-ഓര്‍ഡിനേറ്റര്‍ ആന്‍സി സെബാസ്റ്റ്യന്‍, അസോസിയേഷന്‍ സെക്രട്ടറിമാരായ ജെറിന്‍ ജെയിംസ്‌, ടെസിന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ മലയാളം ബിരുദപരീക്ഷയില്‍ ഒന്നാംറാങ്ക്‌ കരസ്ഥമാക്കിയ ജോണ്‍സണ്‍ തോമസ്‌ എ പ്ലസ്‌ കരസ്ഥമാക്കിയ ജാസ്‌മിന്‍ ജെയിംസ്‌, ജെ.ആര്‍.എഫ്‌ നേടിയ ആഷ്‌ലി വര്‍ഗീസ്‌, നെറ്റ്‌ നേടിയ അഭിരാമി സോമന്‍, അക്ഷര വി. തുടങ്ങിയവരെ ആദരിച്ചു.

ഫോട്ടോ അടിക്കുറിപ്പ്‌: ദേവമാതാ കോളേജ്‌ മലയാളസമാജം ഉദ്‌ഘാടനം സന്തോഷ്‌ ഏച്ചിക്കാനം നിര്‍വ്വഹിക്കുന്നു. കോളേജ്‌ പ്രിന്‍സിപ്പാള്‍ ഡോ. ജോജോ കെ. ജോസഫ്‌, ബര്‍സാര്‍ ഫാ. കുര്യാക്കോസ്‌ വെള്ളച്ചാലില്‍, മലയാളവിഭാഗം അധ്യക്ഷന്‍ ഡോ. സിബി കുര്യന്‍, കോ-ഓര്‍ഡിനേറ്റര്‍ ആന്‍സി സെബാസ്റ്റ്യന്‍, അസോസിയേഷന്‍ സെക്രട്ടറിമാരായ ജെറിന്‍ ജെയിംസ്‌, ടെസിന്‍ മാത്യു എന്നിവര്‍ സമീപം.

Advertisment