Advertisment

അച്ഛനെഴുതിയ ഭക്തിഗാനങ്ങളുടെ സിഡി മജീഷ്യനായ മകന്‍ മാജിക്കിലൂടെ പ്രകാശനം ചെയ്തു

New Update

പാലാ:  അച്ഛനെഴുതിയ ഭക്തിഗാനങ്ങളുടെ സി ഡി മജീഷ്യനായ മകന്‍ മാജിക്കിലൂടെ പ്രകാശനം ചെയ്തു. എഴാച്ചേരി കാവിന്‍പുറം ഉമാ മഹേശ്വര ക്ഷേത്രത്തിനു വേണ്ടി തുമ്പയില്‍ സുനില്‍ കുമാര്‍ എഴുതിയ ഏഴു പാട്ടുകള്‍ ഉള്‍പ്പെട്ട സി ഡിയാണ് മജീഷ്യനായ മകന്‍ കണ്ണന്‍മോന്‍ മാജിക്കിലൂടെ പ്രകാശനം ചെയ്തത്.

Advertisment

ശൂന്യമായ ചില്ലുകൂട് വേദിയിലിരുന്ന വിശിഷ്ട വ്യക്തികളെയും സദസ്യരെയും കാണിക്കുകയും തുറന്നു പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒടുവില്‍ മജീഷ്യന്‍ ഇത് അടച്ചു തുറന്നപ്പോള്‍ നിറയെ ഭക്തിഗാന ഓഡിയോ സി ഡികള്‍. ഇതിലൊരെണ്ണം സിനിമാ നടന്‍ ബാബു നമ്പൂതിരിക്ക് നല്‍കി മജീഷ്യന്‍ കണ്ണന്‍മോന്‍ സി ഡിയുടെ പ്രകാശനം നിര്‍വഹിച്ചു.

publive-image

എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം സി പി ചന്ദ്രന്‍ നായര്‍, കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് ടി എന്‍ സുകുമാരന്‍ നായര്‍, വി ജയകുമാര്‍ ചിറയ്ക്കല്‍, പി എസ് ശശിധരന്‍ നായര്‍, മാസ്റ്റര്‍ ലിബിന്‍ മേലുകാവ് എന്നിവര്‍ പ്രസംഗിച്ചു.

കാവിന്‍പുറത്തമ്മ അഭയാംബിക സി ഡിയിലെ പാട്ടുകള്‍ പാടിയതും സംഗീത സംവിധാനം നിര്‍വഹിച്ചതും പതിനാലുകാരനായ മേലുകാവ് ലിബിനാണ്.  തീക്കോയി ടെക്നിക്കല്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ലിബിന്‍. ഗാനരചന നിര്‍വഹിച്ച തുമ്പയില്‍ സുനില്‍കുമാര്‍ കാവിന്‍പുറം ദേവസത്തിന്റെ മീഡിയ കോര്‍ഡിനേറ്ററാണ്.

വെള്ളിലാപ്പിള്ളി സെന്റ്‌ ജോസഫ്സ് യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ മജീഷ്യന്‍ കണ്ണന്‍മോന്‍ ശബരിമലയില്‍ ഉള്‍പ്പെടെ ഇരുനൂറിലേറെ വേദികളില്‍ മാജിക് ഷോ നടത്തിയിട്ടുണ്ട്. സുനില്‍കുമാര്‍ - ശ്രീജ ദമ്പതികളുടെ മകനാണ്.

ലിബിന് സി പി ചന്ദ്രന്‍ നായരും സുനില്‍കുമാറിന് ബാബു നമ്പൂതിരിയും കാവിന്‍പുറം ദേവസ്വത്തിന്റെ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

Advertisment