Advertisment

എസ്.എസ്.എല്‍.സി: ഉന്നത വിജയികളെ വെല്‍ഫെയര്‍പാര്‍ട്ടി ആദരിച്ചു

author-image
admin
New Update

മുക്കം:  ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാര്‍ഥികളെ വെല്‍ഫെയര്‍ പാര്‍ട്ടി ഗോതമ്പറോഡ് യൂനിറ്റ് ആദരിച്ചു.

പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ചാലില്‍ അബ്ദുമാസ്റ്റര്‍ ഉദ്ഘാടം ചെയ്തു.

Advertisment

publive-image

സംഗമം മള്‍ട്ടി സ്‌റ്റേറ്റ് കോഓപറേറ്റീവ് സൊസൈറ്റി ഡയറക്ടറും വെല്‍ഫെയര്‍ പാര്‍ട്ടി കാരശ്ശേരി പഞ്ചായത്ത് കമ്മറ്റി അംഗവുമായ റിന്‍സി ജോണ്‍സണ്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

ഫുള്‍ എ പ്ലസ് നേടിയവര്‍ക്കുള്ള അവാര്‍ഡ് വിതരണം റിന്‍സി ജോണ്‍സണ്‍ നിര്‍വഹിച്ചു. വിജയികള്‍ക്കുള്ള കാശ് അവാര്‍ഡ് വിതരണം നാസര്‍ പുല്‍പറമ്പില്‍ നിര്‍വഹിച്ചു. പി. അബ്ദുസത്താര്‍ മാസ്റ്റര്‍, മുംതസ് സംസാരിച്ചു.

publive-image

യൂനിറ്റ് വൈസ് പ്രസിഡന്റ് ബാവ പവര്‍ വേള്‍ഡ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സാലിം ജീറോഡ് സ്വാഗതവും ദില്‍ശ സാദിഖ് നന്ദിയും പറഞ്ഞു.

Advertisment