Advertisment

കാമ്പസുകളെ ജനാധിപത്യവത്കരിക്കുക : ഹമീദ് വാണിയമ്പലം

author-image
admin
New Update

മലപ്പുറം:  കേരളത്തിലെ കാമ്പസുകളിൽ ഇപ്പോൾ നില നിൽക്കുന്ന അക്രമ രാഷ്ട്രീയത്തിൽ നിന്ന് കാമ്പസുകളെ ജനാധിപത്യവത്കരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.

Advertisment

publive-image

അത്തരം ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കുന്ന സാഹോദര്യ രാഷ്ട്രീയത്തെ കാമ്പസുകളിൽ ഫ്രറ്റേണിറ്റി പ്രതിനിധീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റിയുടെ കോളേജ് യൂണിയൻ ഭാരവാഹികൾക്ക് വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റികൾ മുനിസിപ്പൽ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡണ്ട് നാസർ കീഴുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി സഫീർഷാ മുഖ്യപ്രഭാഷണം നിർവഹിച്ചു.

ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ജംഷീൽ അബൂബക്കർ, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വടേരി, എഫ്.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി തസ്‌ലീം മമ്പാട്, പ്രവാസി വെൽഫെയർ ഫോറം ജില്ല പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി, ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറിമാരായ ഫയാസ് ഹബീബ്, ഹബീബ റസാഖ് എന്നിവർ സംസാരിച്ചു.

വിവിധ കാമ്പസ് പ്രതിനിധികളായി നിനാൽ സ്വാദിഖ്, റിസ്‌വാൻ, വഫ, നിഷില, സി.എം റഫീഅ, ഷമീർ എന്നിവർ സംസാരിച്ചു.

ഫ്രറ്റേണിറ്റി മലപ്പുറം ജില്ല പ്രസിഡണ്ട് കെ.കെ അഷ്‌റഫ് സ്വാഗതവും വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി സി.സി ജാഫർ നന്ദിയും പറഞ്ഞു.

Advertisment