Advertisment

കേരള ടൈലറിംഗ് & ഗാർമെന്റസ് വർക്കേഴ്സ്‌ യൂണിയൻ (എഫ് ഐ ടി യു) ജില്ലാ പ്രസിഡണ്ടായി റഷീദായേയും സെക്രട്ടറിയായി എ മിഖ്ദാദ് (മമ്പാട് )നേയും തെരഞ്ഞെടുത്തു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

ജില്ലാ പ്രസിഡണ്ടായിരുന്ന ഖാദർ അങ്ങാടിപ്പുറത്തെ സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുത്ത സാഹചര്യത്തിലാണ് പുതിയ നേതൃമാറ്റം . വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പാലേരി കൺ വെൻഷൻ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

തയ്യൽ തൊഴിലാളികൾക്ക്‌ ക്ഷേമനിധി ആനുകൂല്യങ്ങളും പ്രതിമാസ പെൻഷനും കാലാനുചിതമായി വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം സർക്കാരിനോട്‌ ആവശ്യപ്പെട്ടു. എഫ് ഐ ടി യു സംസ്ഥാന സെക്രട്ടറി തസ്നീം മമ്പാട്, ജില്ലാ സെക്രട്ടറി ഫസൽ തിരൂർക്കാട്‌ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ഖാദർ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. ഖദീജ വെങ്കിട്ട, പി ടി അബുബക്കർ എന്നിവർ സംസാരിച്ചു. റഷീദ ഖാജ സ്വാഗതവും മിഖ്ദാദ്‌ നന്ദിയും പറഞ്ഞു.

Advertisment