Advertisment

കാലിക്കറ്റ് ബിരുദ പ്രവേശനം: ഫ്രറ്റേണിറ്റി ഹെൽപ്പ് ഡെസ്ക്കിന് തുടക്കമായി

author-image
admin
New Update

മലപ്പുറം:  കാലിക്കറ്റ് സർവകലാശാലക്കു കീഴിലുള്ള വിവിധ കോളേജുകളിലെ ബിരുദ പ്രവേശനത്തിനുള്ള ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റിയുടെ ഹെൽപ്പ് ഡെസ്ക്കിന് തുടക്കമായി.

Advertisment

publive-image

മലപ്പുറം കുന്നുമ്മലിൽ ഫ്രറ്റേണിറ്റി ജില്ല ഓഫീസിൽ ജില്ല വൈസ് പ്രസിഡന്റ് ഹബീബ റസാഖ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി നസീഹ മലപ്പുറം അധ്യക്ഷത വഹിച്ചു. അജ്മൽ തോട്ടോളി, കെ എം ജസീം സയ്യാഫ്, സി.എച്ച് സാജിദ് തുടങ്ങിയവർ സംസാരിച്ചു.

രാവിലെ ഒമ്പതു മുതൽ വൈകീട്ട് 5 വരെയായിരിക്കും ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തിക്കുക. വിദ്യാർഥികൾ ആവശ്യമായ രേഖകളും അപേക്ഷാ ഫീസും സഹിതം ഹാജാരാവുക. ഫോൺ: 9400133696, 9446986540.

Advertisment