Advertisment

പ്ലസ് വൺ സീറ്റ്: ഫ്രറ്റേണിറ്റി പ്രക്ഷോഭത്തിലേക്ക്

author-image
admin
New Update

മലപ്പുറം: പ്ലസ് വൺ അപേക്ഷ സമർപ്പണത്തിന്റെ സമയം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും മലപ്പുറം ജില്ലയിലെ സീറ്റ് ക്ഷാമത്തിന്റെ കാര്യത്തിൽ മൗനം തുടരുന്ന സർക്കാറിനെതിരെ ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി പ്രക്ഷോഭത്തിന്.

Advertisment

publive-image

നിലവിലെ അപേക്ഷകരുടെ എണ്ണമെടുത്താൽ തന്നെ അത് ജില്ലയിലെ പ്ലസ് വൺ സീറ്റുകളെക്കാൾ അധികമാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർഥികളുടെയും പ്രവാസി വിദ്യാർഥികളുടെയും അപേക്ഷ സമർപ്പണം കൂടി നടന്നാൽ സീറ്റ് ക്ഷാമം രൂക്ഷമാവും.

അവസാന നിമിഷത്തെ സീറ്റ് വർധനവ് എയ്ഡഡ് -സർക്കാർ സ്ക്കൂളുകൾ അടിസ്ഥാന സൗകര്യങ്ങളുടെ പേര് പറഞ്ഞ് തള്ളാനുള്ള സാധ്യതയുണ്ട്.

ഈ വിഷയവുമായി ബന്ധപ്പെട്ട് ജനപ്രതിനികൾക്കും ഉദ്യോഗസ്ഥ പ്രമുഖർക്കും നിവേദനങ്ങൾ സമർപ്പിക്കുമെന്നും മണ്ഡലം തലങ്ങളിൽ വിദ്യാർഥികളെ സംഘടിപ്പിച്ച് സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Advertisment