ടീൻ ഇന്ത്യ കൗമാര സമ്മേളനം വാഹനജാഥ ആരംഭിച്ചു

Monday, April 16, 2018

മലപ്പുറം:  ടീൻ ഇന്ത്യ കൗമാര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന വാഹനപ്രചാരണത്തിന്റെ ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി മുൻ ജില്ലാ പ്രസിഡന്റ് സി.എച്ച്. അബ്ദുൽ ഖാദർ ടീൻ ഇന്ത്യ മലപ്പുറം ജില്ലാ കമ്മിറ്റിയംഗം അമീന ജഹാന് പതാക കൈമാറി നിർവഹിച്ചു.

ടീൻ ഇന്ത്യ സംസ്ഥാന രക്ഷാധികാരി അബ്ബാസ് കൂട്ടിൽ, ടീൻ ഇന്ത്യ സംസ്ഥാന കോഡിനേറ്റർ ജലീൽ മോങ്ങം, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഷബീർ എൻ.കെ., എസ്‌ഐഒ ജി്ല്ലാ സമിതിയംഗം സി.എച്ച്. സാജിദ് എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് ഹബീബ് ജഹാൻ സ്വാഗതവും ടീൻ ഇന്ത്യ സംസ്ഥാന സമിതിയംഗം നൗഷാദ് ആലവി നന്ദിയും പറഞ്ഞു.

മലപ്പുറം, എടയൂർ, വളാഞ്ചേരി, എടപ്പാൾ, ചങ്ങരംകുളം, മാറഞ്ചേരി, പൊന്നാനി, പറവണ്ണ, പുറത്തൂർ, തിരൂർ, കോട്ടക്കൽ, ഒതുക്കുങ്ങൽ, മഞ്ചേരി, മമ്പാട്, നിലമ്പൂർ, ചൂങ്കത്തറ, അരീക്കോട്, വാഴക്കാട്, കൊണ്ടോട്ടി എന്നിവിടങ്ങിലെത്തി ഒന്നാം ദിവസത്തെ ജാഥ പൂക്കോട്ടൂരിൽ സമാപിച്ചു.

രണ്ടാം ദിവസമായ ഇന്നലെ (15/3/18) മലപ്പുറത്തുനിന്നാരംഭിച്ച് കൂട്ടിലങ്ങാടി, മങ്കട, ശാന്തപുരം, പെരിന്തൽമണ്ണ, കുന്നക്കാവ്, അങ്ങാടിപ്പുറം, ചാപ്പനങ്ങാടി, ചെറുകുളമ്പ്, കാടാമ്പുഴ, വളാഞ്ചേരി, പുത്തനത്താണി, ചങ്കുവെട്ടി, എടരിക്കോട്, കക്കാട്, പാണക്കാട് എന്നിവിടങ്ങളിലെത്തി വേങ്ങരയിൽ സമാപിച്ചു.

ഒന്നര ദിവസത്തെ പ്രതിനിധി സമ്മേളനത്തിനു ശേഷം ഇന്ന്‍ (തിങ്കൾ) ഘോഷയാത്രയോടുകൂടി സമാപിക്കുന്ന പൊതുസമ്മേളനം മലപ്പുറം കോട്ടക്കുന്നിൽ നടക്കും.

×