Advertisment

സർക്കാരിന്റെ അനാസ്ഥയാണ് പ്രളയ ദുരിതത്തിന്റെ കാര്യകാരണമെന്ന് ബിജെപി

New Update

പാലക്കാട്:  കേരള സർക്കാരിന്റെ അനാസ്ഥയാണ് പ്രളയത്തിൽ ജനങ്ങൾ ദുരിതത്തിൽ ആകുവാൻ കാരണമായത് എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ. ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ധർണ്ണ ഉദ്‌ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

സർക്കാരിന്റെഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള വീഴ്ച്ചകൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്നും കേരളത്തിൽ നടന്നത് മനുഷ്യനിർമ്മിതമായ ദുരന്തമാണെന്നും, യാതൊരു അറിയിപ്പും ജനങ്ങൾക്ക് കൊടുക്കാതെയാണ് അർദ്ധരാത്രി കേരളത്തിലെ ഡാമുകൾ തുറന്നുവിട്ടത് എന്നും അദ്ദേഹം ആരോപിച്ചു.

ദുരിതാശ്വാസ വിതരണത്തിലെ വിവേചനം അവസാനിപ്പിക്കാന്‍ സര്‍വ്വകക്ഷി മേല്‍നോട്ടം ഏര്‍പ്പെടുത്തുക, ദുരിതാശ്വാസ വിതരണം യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്. കേരളത്തിൽ നടന്നത് പ്രകൃതി ദുരന്തമല്ല,ഡാം ദുരന്തമാണ്. മുൻകൂട്ടി അറിയിപ്പ് കൊടുക്കാതെയാണ് കേരളത്തിലെ ഭൂരിഭാഗം ഡാമുകളും തുറന്നുവിട്ടത്.

ഡാമുകൾ ഘട്ടം ഘട്ടമായി തുറക്കാതെ അവസാന നിമിഷം വരെ കാത്തിരുന്നത് കൂടുതൽ വൈദ്യുതി ഉണ്ടാക്കിവിറ്റ് പണം ഉണ്ടാക്കി ധൂർത്തടിക്കാൻ വേണ്ടിയാണ്. ഏഴുലക്ഷത്തിൽപ്പരം ജനങ്ങളെ വഴിയാധാരമാക്കിയത് സർക്കാരിന്റെ അനാസ്ഥയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഉത്തരവാദിത്തമില്ലായ്മയാണ്.

publive-image

പാവപ്പെട്ടവർക്കായി ഇതര സംസ്ഥാനങ്ങൾ നൽകിയ സാധന സാമഗ്രികൾ റെയിൽവേ സ്റ്റേഷനുകളിലും ഗോഡൗണുകളിലും കിടന്ന് നശിക്കുകയാണ്.കേന്ദ്രം നൽകിയ അരി ഏറ്റെടുക്കാൻ പോലും സർക്കാരിന് ഇതുവരെയും കഴിഞ്ഞില്ല.

ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.ഇ.കൃഷ്ണദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കെ.ജി.പ്രദീപ്കുമാർ സ്വാഗതവും, ജില്ലാ ജനറൽ സെക്രട്ടറി കെ.വി.ജയൻ മാസ്റ്റർ കൃതജ്ഞതയും രേഖപ്പെടുത്തി.

ജില്ല ഉപാദ്ധ്യക്ഷൻ പി.ഭാസി, സംസഥാന സമിതി അംഗം കെ.ശിവദാസ്, ജില്ല സെക്രട്ടറി പി.രാജീവ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എൻ.ശിവരാജൻ, ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാർ തുടങ്ങി ജില്ല, മണ്ഡലം ഭാരവാഹികളും ധർണ്ണയിൽ പങ്കെടുത്തു.

Advertisment