Advertisment

ജി. ഐ. ഒ. ടീൻസ് മീറ്റിന് തുടക്കമായി

author-image
admin
New Update

പാലക്കാട്:  "പ്രോട്ടീൻ 2018" ജി. ഐ. ഒ. പാലക്കാട് ജില്ലയുടെ ടീൻസ് മീറ്റിന് പെഴുംകര മോഡൽ സ്കൂളിൽ തുടക്കമായി. എസ്. എസ്. എൽ. സി., പ്ലസ് വൺ, പ്ലസ് ടൂ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ അവധിക്കാല ക്യാമ്പ് ചലച്ചിത്ര നിരൂപകൻ ജി. പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു .

Advertisment

publive-image

ചരിത്രവും സാമൂഹ്യ പരവുമായ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് എന്തിനെയും വിമർശനാത്മകമായി സമീപിക്കുവാനുള്ള കരുത്ത് ആർജിച്ചെടുക്കണ മെന്ന് അദ്ദേഹം പറഞ്ഞു.

publive-image

ജി. ഐ. ഒ. ജില്ലാ പ്രസിഡന്റ്‌ സുഹദ പർവീൻ അധ്യക്ഷത വഹിച്ചു. നൂറുൽ ഹുദാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അലവി ഹാജി, മോഡൽ സ്കൂളിൽ പ്രിൻസിപ്പൽ അനസ് പൊന്നാനി, ജി. ഐ. ഒ. ജില്ലാ വൈസ് പ്രസിഡന്റ് ഹിബ സലാം, ജില്ലാ സമിതിയംഗം ഷബ്‌നാസ്, ഷഹന അഷ്റഫ തുടങ്ങിയവർ സംസാരിച്ചു.

publive-image

അബ്ദുൽ ഹകീം നദ് വി, കെ.കെ സഫിയ ഷറഫിയ, സഫിയ അടിമാലി, നൗഷാദ് മുഹ് യുദ്ദീൻ, എ.കെ നൗഫൽ, ഷമീർ ബാബു, രഹന സത്താർ, നഫീസ തനൂജ , ലിംസീർ

ശിഹാബ് നെന്മാറ, ഹാരിസ് നെന്മാറ, ഫാത്തിമ ഷെറിൻ, അബൂബക്കർബിന്യാമിൻ, മുസ്തഫ മാസ്റ്റർ, സാബിറ ടീച്ചർ തുടങ്ങിയവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും.

ഹിബ തൃത്താല, സി.എം.റഫീഅ, ഹംന മേപ്പറമ്പ്, ജസ്ന, ബാസിമ,സുനീറ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment