Advertisment

പഠനോപകരണ വിതരണം നടത്തി

author-image
admin
New Update

പുലാപ്പറ്റ:  ജമാഅത്തെ ഇസ് ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ പ്രാദേശിക ഘടകങ്ങൾക്ക് കീഴിൽ പ്രദേശത്തെ 51 നിർധന വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് നൽകി. ഉമ്മനഴി മുറവഞ്ചേരി ഹാളിൽ നടന്ന പരിപാടിയിൽ കവി ബാലചന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായി.

Advertisment

പുരോഗതികൾ കൈവരിക്കുന്തോറും മനുഷ്യൻ സ്വാർത്ഥനായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് അന്യന്റെ പ്രയാസം തിരിച്ചറിയുകയെന്നത് മൂല്യവത്തായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്ത് ഹൽഖ നാസിം കെ.എം ഇബ്രാഹീം മാസ്റ്റർ അധ്യക്ഷത വഹിച്ചു.

publive-image

കൊല്ലം ഇസ് ലാമിയ കോളേജ് അധ്യാപകൻ കെ.റിയാസുദ്ദീൻ സന്ദേശം കൈമാറി. ഹംസ കുരുവംപാടം, കെ.ഹസനാർ, വി.ഖാലിദ്, അബ്ദുൽ ഖനി, ബഷീർ പുല്ലിശേരി, എം.ജബ്ബാർ, സിറാജുദ്ദീൻ, ഹകീം മാതംവീട്ടിൽ എന്നിവർ സ്കൂൾ കിറ്റ് വിതരണം നടത്തി. അക്ബറലി, ഷാക്കിർ അഹമ്മദ്, കെ .എം ഷാഹിദ് അസ് ലം, ജമാൽ മുഹമ്മദ്, അഫ്സൽ എന്നിവർ നേതൃത്വം നൽകി.

ജമാഅത്തെ ഇസ് ലാമിക്കു കീഴിൽ 2007 മുതൽ പ്രദേശത്തു നിലനിൽക്കുന്ന പഠന സഹായ വിതരണം തുടർച്ചയായ പന്ത്രണ്ടാം വർഷമാണ് നടക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷമായി പീപ്പിൾ ഫൗണ്ടേഷനുമായി ചേർന്നാണ് സംരംഭം നടത്തുന്നത്.

Advertisment