Advertisment

'സ്വപ്നം' പാലക്കാട് അഞ്ചാം വാർഷികവും കുടുംബ സംഗമവും നടത്തി

New Update

 പാലക്കാട്:  ജില്ലയിലെ പാർശ്വവൽക്കരിക്കപ്പെട്ട ജന വിഭാഗത്തിന്റെ ക്ഷേമത്തിനും ശാക്തീകരണത്തിനും വേണ്ടി കഴിഞ്ഞ അഞ്ച് വർഷമായി സന്നദ്ധ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തുന്ന സ്വപ്നം പാലക്കാടിന്റെ വാർഷികവും കുടുംബ സംഗമവും പാലക്കാട് മുൻസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശീധരൻ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പ്രസിഡൻറ് എൻ.ജി. ജ്വോൺസ്സൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോടുള്ള കെസ്സ്‌ കെയർ പ്രോജക്ട് കോ ഒാഡിനേറ്റർ സ്മിജോ സെബാസ്റ്റ്യൻ, കവി പി. എം. ഹരി, മദ്യ നിരോധന സമിതി പ്രസിഡൻറ് ഖാദർ മൊയ്തീൻ, ട്രഷറർ ലളിത. എം. എഫ്, കൊല്ലംങ്കോട് വെൽവിഷ് സി.ഇ.ഒ പത്മ. ആർ.ജേ., ആർട്ട് - എഫ്യുഷൻസ് ഗ്ളോബൽ മാനേജിംഗ് ഡയറക്ടർ ലില്ലി വാഴയിൽ, മിനി. എ, ആറുമുഖൻ. സി, സ്വപ്ന. എ എന്നിവർ സംസാരിച്ചു.

പ്രളയ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും ദുരിതം അനുഭവിക്കുന്ന എല്ലാവർക്കുമായി നടത്തിയ ദുഃഖാചരണത്തിന്റെ ഭാഗമായി ലില്ലി വാഴയിൽ 'ജീവന്റെ കേഴൽ' എന്ന കവിത ആലപിച്ചു. സമിതിയുടെ പ്രവർത്തന പുരോഗതിക്കായി പുതിയ കമ്മിറ്റി രൂപീകരിച്ചു.

പ്രസിഡന്റ് എൻ. ജി. ജ്വോൺസ്സൺ, സെക്രട്ടറി എം. എഫ്. ലളിത, ട്രഷറർ രാജഗോപാലൻ.എം., വൈസ് പ്രസിഡന്റ് ആറു മുഖൻ. സി, ജോയിന്റ് സെക്രട്ടറി പി. എം. ഹരി, എന്നിവരെ തിരഞ്ഞെടുത്തു.

Advertisment