Advertisment

മാധ്യമ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണം: വെൽഫെയർ പാർട്ടി

New Update

പാലക്കാട്:  അധ്യാപക നിയമനത്തിന് വേണ്ടി പണം വാങ്ങുകയും ജോലി നൽകാതിരിക്കുകയും കോടതി ജപ്തി നടപടി നേരിടുകയും ചെയ്ത സംഭവത്തിൽ വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ പ്രവർത്തകരെ പെരുവെമ്പ് ഹയർസെക്കണ്ടറി സ്കൂളിൽ മാനേജ്മെന്റും ഗുണ്ടകളും ചേർന്ന് അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

Advertisment

publive-image

<മർദ്ദനമേറ്റ മാധ്യമ പ്രവർത്തകരെ വെൽഫെയർ പാർട്ടി ജില്ലാനേതാക്കൾ ആശുപത്രിയിൽ സന്ദർശിക്കുന്നു>

അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും നേരെയുള്ള കയ്യേറ്റമാണിത്. നിർഭയയമായി സത്യം തുറന്നു പറയാനുള്ള അവകാശത്തിനു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പൊതു സമൂഹം ശക്തിയായി പ്രതികരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

publive-image

യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ.സി.നാസർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ, ജില്ലാ വൈസ് പ്രസിഡണ്ട് ലുഖ്മാൻ, മണ്ഡലം വൈസ് പ്രസിഡണ്ട് ആർ.മണികണ്ഠൻ, സെക്രട്ടറി ശിഹാബ് ജെയിനിമേട് എന്നിവർ മർദ്ദനമേറ്റ മാധ്യമ പ്രവർത്തകരെ ആശുപത്രിയിൽ സന്ദർശിച്ചു.

Advertisment