Advertisment

പ്രവേശനോത്സവം സംഘടിപ്പിച്ചു

author-image
admin
New Update

പുലാപ്പറ്റ:  പുതിയ അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി ഉമ്മനഴി അൽ മദ്രസത്തുൽ ഇസ് ലാമിയയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. കെ.എം ഇബ്രാഹീം മാസ്റ്റർ, ബഷീർ പുള്ളിശേരി എന്നിവർ സംസാരിച്ചു. പുതിയ കൂട്ടുകാരെ മധുരം നൽകിയും സ്വാഗത ഗാനമോതിയും വരവേറ്റു.

മദ്രസ വർണക്കടലാസുകളും ബലൂണുകളും കൊണ്ട് അലങ്കരിച്ചിരുന്നു. എ. ത്വാഹിറ, കെ.എം റഷീദ, ഷാക്കിർ അഹമ്മദ്, മുഹ്സിന, ഷബീൻ റഹ്മാൻ, ജമാൽ മുഹമ്മദ്, ഷാഹിദ് അസ് ലം, അജ്മൽ, അഫ്സൽ എന്നിവർ നേതൃത്വം നൽകി.

Advertisment