Advertisment

വിദ്യാഭ്യാസ രംഗത്തെ സമഗ്ര മുന്നേറ്റം ലക്ഷ്യമാക്കി മിഷൻ എ പ്ലസ് പദ്ധതിയുമായി സേവ് ലൈവ്സ് ട്രസ്റ്റ്

New Update

പാലക്കാട്:  പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി കേരളം ഒരേ മനസ്സോടെ യത്നിക്കുന്ന ഘട്ടത്തിൽ സേവ് ലൈവ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മിഷൻ എ പ്ലസ് കർമ പദ്ധതി നടപ്പാകുന്നു.

Advertisment

കാലത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുന്ന, ഭൗതിക വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യം പൂർത്തിയാക്കാൻ അധ്യാപകരെയും വിദ്യാർത്ഥികളെയും പരിശീലിപ്പിക്കുന്ന പ്രത്യേക രൂപരേഖയാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഈ വിദ്യാഭ്യാസ കർമ്മ പദ്ധതി.

publive-image

വിദ്യാഭ്യാസ രംഗത്തെ സമഗ്ര പുരോഗതിക്ക് പദ്ധതി മുതൽക്കൂട്ടാകുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. മിഷൻ എ പ്ലസിന്റെ ടീച്ചിങ് മൊഡ്യൂൾ ബോർഡ് ചെയർമാൻ മൊയ്തീൻകുട്ടി മാസ്റ്റർ നീറാടിനു നൽകി പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്പ്രകാശനം ചെയ്തു. കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങൾ കണ്ടെത്തുകയും അവരിൽ ഒളിഞ്ഞിരിക്കുന്ന സിദ്ധികളെയും കഴിവുകളെയും കണ്ടെത്തി പരിപോഷിപ്പിക്കുകയുമാണ് മിഷൻ എ പ്ലസ് പദ്ധതി.

എല്ലാവര്ക്കും എ പ്ലസ്,എല്ലാ വിഷയങ്ങളിലും എ പ്ലസ് എന്നത് കൂടിയാണ് ലക്‌ഷ്യം.പരീക്ഷകളെ പേടി കൂടാതെ സമീപിക്കാൻ പ്രത്യേക പരിശീലനം, പൊതുവിജ്ഞാനത്തിനും മാനുഷിക മൂല്യങ്ങൾക്കും ഊന്നൽ, സമ്പൂർണ്ണ വ്യക്തിത്വ വികാസം തുടങ്ങിയ പ്രത്യേകതകളോടെയാണ് സേവ് ലൈവ്സ് ന്റെ വിദ്യാഭ്യാസ മാർഗരേഖ.

publive-image

കുട്ടിയുടെ അറിവ്, കഴിവ്, മനോഭാവം, മൂല്യബോധം ഇവയെയെല്ലാം സമഗ്രമായി സ്വാധീനിക്കുന്ന കാലോചിതമായ പരിഷ്കരണങ്ങളും വിദ്യാഭ്യാസ മൂല്യങ്ങളുമാണ് വിദഗ്ധ സമിതി ഉൾക്കൊള്ളിച്ചിട്ടുള്ളത്. അറിവ് അനുക്ഷണം വികസിച്ചുകൊണ്ടിരിക്കുന്ന,പഴയ അറിവുകള്‍ തിരുത്തപ്പെടുകയോ പൂര്‍ണമാക്കപ്പെടുകയോ ചെയ്യുന്ന ഈ കാലം വിദ്യാര്‍ത്ഥിയില്‍ നിന്നാവശ്യപ്പെടുന്ന കഴിവുകള്‍ വ്യത്യസ്തമാണെന്ന് കണ്ടറിഞ്ഞാണ് ഈ മുന്നേറ്റം.

കേരളത്തിന്റെ സമകാലീന വിദ്യാഭ്യാസ ചരിത്രം ഈ ചലനാത്മകതയെ അടയാളപ്പെടുത്തുന്നു എന്നതിനാൽ മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നതായും പദ്ധതി കുട്ടികൾക്ക് പ്രതീക്ഷയുടെ ഒരു തുരുത്തായി മാറുമെന്നും ടീച്ചിംഗ് കാറ്റലോഗ് പ്രകാശനം ചെയ്ത് മണ്ണാർക്കാട് എം എൽ എ ഷംസുദീൻ പറഞ്ഞു. സെക്രട്ടറി കെ എം മണിരഥൻ, ട്രസ്റ്റ് ചെയർമാൻ പി.കെ മുഹമ്മദ് ജാബിർ, ട്രസ്റ്റ് ട്രഷറർ മുഹമ്മദ് ശഫീഖ് തുടങ്ങിയവർ സംബന്ധിച്ചു.

Advertisment