തിരുവനന്തപുരം: നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ (എന്‍.സി.ഡി.സി.) തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ള ഫാക്കല്‍റ്റികള്‍ക്കായി തിരുവനന്തപുരത്ത് ദ്വിദിന വിദ്യാഭ്യാസ പരിശീലന കളരി സംഘടിപ്പിച്ചു.
പ്രീസ്‌കൂള്‍ വിദ്യാഭ്യാസത്തിലെ നൂതന രീതികള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച തിയറി, പ്രായോഗിക പരിശീലന കളരിക്ക് ഒരു ലോകം ഒരു ഭാഷ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍, ബാബ അലക്‌സാണ്ടര്‍, ന്യൂഡല്‍ഹി നേത്യത്വം നല്‍കി.
തിരുവനന്തപുരം പുളിമൂട് ചാച്ചാജി ഹാളില്‍ നടന്ന വര്‍ക്ക്‌ഷോപ്പില്‍ എന്‍.സി.ഡി.സി. മീഡിയ മാനേജര്‍ ശ്രീജിത്ത് ശ്രീനിവാസ്, ഫാക്കല്‍റ്റികളായ രജിത എല്‍., ജ്യോതി ജെ., എന്നിവര്‍ പ്രസംഗിച്ചു.