Advertisment

ബസ് വെയ്റ്റിംഗ് ഷെഡ് സമർപ്പണം

author-image
admin
New Update

കൊടുങ്ങലൂർ:  പുല്ലൂറ്റ് ഉഴുവാത്തും കടവ് നിവാസികളുടെ ചിര കാല സ്വാപനം ആയിരുന്നു ഒരു വെയ്റ്റിംഗ് ഷെഡ്. മഴയും വെയിലും കൊള്ളാതെ സുരക്ഷിതമായി കൊടുങ്ങലൂർ ഭാഗത്തേക്ക് പോകേണ്ടവർക്ക് ബസ് കാത്തു നിൽക്കാനായി മനോഹരമായ ഒരു കേന്ദ്രമാണ് മതേതര കേരളത്തിന്റെ ഗ്രാൻഡ് അംബാസഡർ ആയിരുന്ന മർഹും പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ നമോധ്യയത്തിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പുല്ലൂറ്റ് ഉഴവത്തും കടവ് ശാഖ പണികഴിപ്പിച്ചിട്ടുള്ളത്.

Advertisment

publive-image

ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ,ഗവണ്മെന്റ് എ ൽ പി സ്കൂൾളിലെ നൂറു കണക്കിന് വിദ്യർത്ഥികളും അധ്യാപകരും ബാങ്ക്കളും മറ്റു സ്ഥാപനങ്ങളും ജീവനക്കാരും നാട്ടുകാരും നിരവധി ആളുകൾ ആണ് ഈ ബസ്സ് സ്റ്റോപ്പിനെ ആശ്രറയിക്കുന്നത്. അവർക്കെല്ലാം ഇത്‌ അശ്വസകരമാകുന്നത് മുസ്‌ലിം ലീഗിനെ സംബന്ധിച്ചിടത്തോളം ചാരിതാര്‍ത്ഥ്യ ജനകമാണ്.

ചടങ്ങിൽ ജില്ലാ മുസ്‌ലിം ലീഗ് വൈ.പ്രസിഡന്റ് ജനാബ് എം.കെ.മാലിക്ക് ,ജില്ലാ ജനറൽ സെക്രട്ടറി പി .എം അമീർ മുഖ്യഥികളായി. ശാഖ പ്രസിഡന്റ് ടി .എ .നൗഷാദ് അധ്യക്ഷതവഹിച്ചു. പി .കെ നൗഷാദ് വാളൂർ ,യൂസഫ് പടിയത്ത് , അൽ റെസിന് മാമ്പ്ര , എം.എച് .ഫൈസൽ , ഷെഫീക്ക് ,ഇ .എ.ഷെരീഫ് എന്നിവർ പങ്കെടുത്തു.

Advertisment