Advertisment

അമേരിക്കയില്‍ അമ്പലങ്ങള്‍ ഉണ്ട് താന്‍ എപ്പോഴും അതിന്റെ ചുറ്റുവട്ടത്താണ്, വിശേഷങ്ങള്‍ പങ്കുവെച്ച് ദിവ്യ ഉണ്ണി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു മുഖമാണ് നടി ദിവ്യ ഉണ്ണിയുടെത്. മികച്ച ഡാന്‍സര്‍ കൂടിയാണ് ദിവ്യ. അഭിനയത്തില്‍ നിന്നും മാറി നിന്നപ്പോഴും ഡാന്‍സ് സ്‌കൂളുമായി മുന്നോട്ടു പോവുകയായിരുന്നു താരം. മൂന്നു മക്കളാണ് ദിവ്യാ ഉണ്ണിക്ക്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണ് ദിവ്യ താമസിക്കുന്നത്. 20 വര്‍ഷത്തിലേറെ അമേരിക്കയില്‍ ആണെങ്കിലും ദിവ്യയുടെ വസ്ത്രരീതികളില്‍ ഒന്നും ഒരു മാറ്റവും വന്നിട്ടില്ല. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് നടി പറഞ്ഞു. ഒരുപാട് മാറാന്‍ തന്നെ അനുവദിച്ചിട്ടില്ല എന്ന് ദിവ്യ പറയുന്നു.

കൊച്ചിയില്‍ നിന്ന് അമേരിക്കയിലേക്കുള്ള പറച്ചു നടല്‍ തന്നെ മാറ്റിയോ എന്ന ചോദ്യത്തിന് ആയിരുന്നു നടിയുടെ മറുപടി. ഡ്രസ്സിംഗ് രീതിയില്‍ മാറ്റം വരുത്താന്‍ ആഗ്രഹിച്ചിരുന്നില്ല ഇപ്പോഴും കൂടുതലായി ധരിക്കുന്നത് ഇന്ത്യന്‍ വസ്ത്രങ്ങള്‍ തന്നെ. സാരിയോ ചുരിദാറോ ആണ് കൂടുതല്‍ ഇഷ്ടം. എന്നാല്‍ തന്റെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ മിസ്സ് ചെയ്യാറുണ്ട്.

ഞാന്‍ നടത്തുന്ന ഡാന്‍സ് സ്‌കൂളില്‍ ചുരിദാറെ പാടുള്ളൂ എന്നുണ്ട് അത് ഞാനായിട്ട് തെറ്റിച്ചാല്‍ ശരിയാവില്ല. അതേസമയം അമേരിക്കയില്‍ അമ്പലങ്ങള്‍ ഉണ്ടെന്നും താന്‍ ആ അമ്പലങ്ങളുടെ ചുറ്റുവട്ടത്ത് തന്നെ പലപ്പോഴും ഉണ്ടാവാറുണ്ടെന്നും ദിവ്യ ഉണ്ണി പറഞ്ഞു.

 

Advertisment