Advertisment

നാലു വയസ്സുകാരനെക്കൊണ്ട് നായയെ വിവാഹം കഴിപ്പിച്ചു

New Update

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ അന്ധവിശ്വാസങ്ങളു ടെയും അനാചാരങ്ങളുടെയും കഥകള്‍ കേട്ടാല്‍ നാംതന്നെ അറിയാതെ മൂക്കത്ത് വിരല്‍ വച്ചുപോ കും. ഈ ആധുനിക കാലത്ത് പലതും നമുക്കുള്‍ ക്കൊള്ളാനും , അല്‍പ്പവും വിശ്വസിക്കാനും കഴിയാത്തവ യാണ്.

Advertisment

ഇക്കഴിഞ്ഞ തിങ്കളാഴ്ച ജാര്‍ഖണ്ഡ് ലെ ജംഷഡ്പൂരിന ടുത്തുള്ള 'പൊട്ട്ക - മോഹല്‍ഡീഹ്' ഗ്രാമത്തില്‍, ദുഷ്ടാത്മാക്കളില്‍ നിന്ന് മുക്തിനേടാനെന്ന പേരില്‍ ഒരു നാലുവയസ്സുകാരന്‍ പയ്യനെക്കൊണ്ട് ഒരു പെണ്‍നായക്കുട്ടിയെ വിവാഹം കഴിപ്പിക്കുക യുണ്ടായി. പയ്യന്‍ കഴിഞ്ഞ ഒരു വര്‍ഷക്കലാമായി വിവിധ അസുഖങ്ങള്‍ മൂലം കഷ്ടപ്പെടുകയായി രുന്നത്രേ.

publive-image

പയ്യനെ ദുഷ്ട ആത്മാക്കള്‍ ഉപദ്രവിക്കുകയാണെ ന്നും ഇവ താമസിയാതെ ഗ്രാമവാസികളെ മുഴുവന്‍ ബാധിക്കുമെന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് ഒരു നായ്ക്കുട്ടിയുമായി അവന്‍റെ വിവാഹം ആര്‍ഭാ ടപൂര്‍വ്വം നടത്തണമെന്നും ഒരു മന്ത്രവാദിയാണ് നിര്‍ദ്ദേശിച്ചത്. അല്ലെങ്കില്‍ ഗ്രാമത്തിന്‍റെ വിനാശമാകും ഉണ്ടാകുകയെന്ന് മന്ത്രവാദി മുന്നറിയിപ്പും നല്‍കിയിരുന്നു.

അനില്‍ എന്നാണ് ആ നാലുവയസ്സുകാരന്റെ പേര്‍. അച്ഛനില്ല.അമ്മ സരസ്വതി സര്‍ദാര്‍ ആണ് വിവാഹത്തിനുള്ള ചെലവുകള്‍ വഹിച്ചതും നേതൃത്വം നല്‍കിയത്.

publive-image

മുഴുവന്‍ ഗ്രാമവാസികളും പങ്കെടുത്ത വിവാഹ ത്തില്‍ വധുവായ നായ്ക്കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരമണിയിച്ചശേഷം വരമാല ചാര്‍ത്തുകയും വിവാഹത്തിന്‍റെ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കുകയും ചെയ്തു.

publive-image

ജനിക്കുന്ന കുട്ടിയുടെ മുകളിലെ മോണയിലാണ് ആദ്യം പല്ലുവരുന്നതെങ്കില്‍ അത് അശുഭ ലക്ഷണവും ആ കുട്ടിയില്‍ പ്രേതാത്മാക്കളുടെ ഉപദ്രവവും ഉണ്ടെന്നാണ് അവിടുത്തെ ഗ്രാമസങ്കല്‍പ്പം. അതില്‍ നിന്നൊഴിവാകാനുള്ള ഏക പോംവഴി നായയെക്കൊണ്ട് അവരെ വിവാഹം കഴിപ്പിക്കുക എന്നതാണത്രേ. അനില്‍ എന്ന ഈ കുട്ടിക്കും ആദ്യം പല്ലുവന്നത് മുകളിലെ മോണയിലായിരുന്നുവെന്നും അതാണ്‌ അസുഖങ്ങള്‍ക്കുള്ള കാരണമെന്നും ഗ്രാമമുഖ്യന്‍ നന്ദലാല്‍ മാഞ്ചി പറയുന്നു.

publive-image

ജാര്‍ഖണ്ഡ് സംസ്ഥാനത്ത് ഇതിനുമുന്‍പും ഇത്തരം വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. രണ്ടു വര്‍ഷം മുന്പ് 18 വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് പ്രതബാധ ഉണ്ടെന്നു പറഞ്ഞ് ഒരു മന്ത്രവാദിയുടെ നിര്‍ദ്ദേശത്താല്‍ നായയെക്കൊണ്ട് അവളെ വിവാഹം കഴിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു.

publive-image

അവസാന ചിത്രങ്ങള്‍..

വിവാഹശേഷം നായക്കുട്ടിയും നാല് വയസ്സുകാരന്‍ അനിലും അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം.

publive-image

Advertisment