Advertisment

അനിശ്ചിതത്വങ്ങൾക്ക് നടുവിൽ ട്രംപ് പ്രസിഡണ്ടായി രണ്ടാം ടേമിനൊരുങ്ങുന്നു ?

New Update

publive-image

Advertisment

വൈറ്റ് ഹൗസിൽ ട്രംപ് രണ്ടാം തവണയും രാഷ്ട്രപതിയായി ഭരണം തുടരാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്‌. ഇതുവരെ ട്രംപ്, പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് ബൈഡനെ അനുമോദിച്ചിട്ടില്ല എന്നതും ശ്രദ്ധേമാണ്.

ജോ ബൈഡൻ തെരഞ്ഞെടുപ്പിൽ വിജയിച്ചു എന്നത് യാഥാർത്യം തന്നെ. ലോകമെമ്പാടുമുള്ള ഒട്ടുമിക്ക നേതാക്കളും അദ്ദേഹത്തെ അനുമോദിക്കുകയും ചെയ്തുകഴിഞ്ഞു. എന്നാൽ ട്രംപിൻറെ നീക്കങ്ങൾ ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്.

ഇന്നലെ രാവിലെ ട്രംപ് ട്വീറ്റ് ചെയ്തതിങ്ങനെയാണ് " I WON THE ELECTION". He only won in the eyes of the FAKE NEWS MEDIA. I concede NOTHING! We have a long way to go. This was a RIGGED ELECTION (ഞാൻ തെരഞ്ഞെടുപ്പിൽ വിജയിച്ചിരിക്കുന്നു, ഒപ്പം ജോ ബൈഡൻ ജയിച്ചത് തെരഞ്ഞെടുപ്പിൽ കൃതൃമം കാട്ടിയാണെന്നും രേഖപ്പെടുത്തി).

ഫോക്സ് ന്യൂസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വൈറ്റ് ഹൗസിൽ ബൈഡനെ വെൽക്കം ചെയ്യുന്നതിനുപകരം ഡൊണാൾഡ് ട്രംപിനെ വീണ്ടും രണ്ടാംതവണ രാഷ്ട്രപതിയായി വഴിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുവെന്നാണ്. ബൈഡൻ പുതിയ പ്രസിഡന്റായി 2021 ജനുവരി 20 നാണ് സ്ഥാനമേൽക്കേണ്ടത്.

ഡൊണാൾഡ് ട്രംപിന്റെ ട്രേഡ് അഡ്വൈസർ പീറ്റർ നെവറോയുടെ അഭിപ്രായത്തിൽ രാഷ്ട്രപതിയായി ട്രംപ് തന്നെ തുടരുമെന്നും അതിനുള്ള തയ്യറെടുപ്പുകൾ വൈറ്റ് ഹൗസിൽ നടക്കുന്നുണ്ടെന്നുമാണ്.

വൈറ്റ് ഹൗസിൽ എന്തോ പുകയുന്നു എന്നുറപ്പാണ്. ഇല്ലെങ്കിൽ ബൈഡനെ അഭിനന്ദിക്കാൻ ട്രംപ് ഇതുവരെ എന്തുകൊണ്ട് തയ്യറാകുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്.

ട്രംപ് ക്യാമ്പ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ കോടതികളിൽ ഫയൽ ചെയ്തിട്ടുണ്ട്. വേരിഫൈഡ് ആയതും സർട്ടിഫൈഡ് ആയതുമായ ബാലറ്റുകൾ മാത്രം എണ്ണണമെന്നതാണ് ട്രംപിന്റെ ആവശ്യം.

ഇതുകൂടാതെ തെരഞ്ഞെടുപ്പിൽ നടന്ന വ്യാപക കൃതൃമം അന്വേഷിക്കണമെന്നും ആവശ്യ പ്പെടുന്നു. വിഷയം വിവിധ കോടതികളുടെ പരിഗണനയിലാണ്. അതുകൊണ്ടുതന്നെ അവസാനവിധി വരുംവരെ സ്ഥാനം ഒഴിയില്ലെന്ന നിലപാടിലാണ് ട്രംപ്.

അധികാരക്കൈമാറ്റത്തിന്റെ ഔപചാരിക ഒരുക്കങ്ങൾ ഈയാഴ്ചതന്നെ തുടങ്ങേണ്ടതാണ്. അതും അനിശ്ചി തത്വത്തിലാണ്. ട്രംപ് അനുയായികൾ തെരുവിൽ അക്രമം അഴിച്ചുവിടുന്നു. പലയിടത്തും അക്രമാസക്തമായ പ്രകടനങ്ങൾ നടന്നു. നിരവധിയാളുകളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

അമേരിക്കയിൽ അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഓരോ നിമിഷവും നടക്കുന്ന സംഭവവികാസങ്ങൾ അത്യധികം ആകാംക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്.

donald trump
Advertisment