Advertisment

മാധ്യമ പ്രവർത്തകരെ ആരും ഇഷ്ട്ടപെടുന്നില്ല അല്ലെങ്കിൽ ഭയപ്പെടുന്നു: ഡോ: സബാസ്റ്റ്യൻ പോൾ 

author-image
admin
New Update

റിയാദ് : മാധ്യമ പ്രവർത്തനത്തെ കുറിച്ച് ചർച്ചകളും ആക്ഷേപങ്ങളും നടക്കുന്ന കാലഘട്ടമാണ് ഇപ്പോൾ ഉള്ളതെന്നും കേരളത്തിൽ മാത്രമല്ല ലോകത്ത് എല്ലായിടത്തും മാധ്യമപ്രവർത്തകരെ ആരും ഇഷ്ടപ്പെടുന്നില്ല എന്നുള്ളതാണ് ഒരു കാര്യം അല്ലെങ്കിൽ ഭയപെടുന്നുണ്ടാകാം മെന്നും ഡോ: സബാസ്റ്റ്യൻ പോൾ

Advertisment

publive-image

അമേരിക്കയിലെ ട്രാംപ് മുതൽ നരേന്ദ്ര മോഡി വരെയും കേരളത്തില്‍  പിണറായി വിജയൻ വരെ മാധ്യമപ്രവർത്തകരുടെ ശൈലിയെ കുറിച്ച് അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളവരാണ് അല്ലെങ്കില്‍ ഇഷ്ട്ടപെടാത്തവര്‍ ആയിരിക്കാം ഏതുരീതിയിലായാലും മാധ്യമ പ്രവർത്തകർക്കും  അവരുടെ രീതിയുമായി യോജിക്കാനും കഴിയില്ല സമൂഹം ആഗ്രഹിക്കുന്ന പ്രവർത്തനമാണ് മാധ്യമങ്ങൾ ചെയ്യുന്നത് പക്ഷെ മാധ്യമങ്ങള്‍ ചെയ്യുന്ന ത്യാഗങ്ങള്‍ പലപ്പോഴും പൊതുസമൂഹം മനസിലാക്കാതെ പോകുന്നു അവരെ വെറുക്ക പെട്ടവരായി കാണുന്നു. ഇത്തരം സാഹചര്യങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്രുടെ ഭാഗത്ത്  തെറ്റുകളുടെങ്കില്‍ മനസിലാക്കി സ്വയം തിരുത്തല്‍ ശക്തികളായി മാറിയാല്‍ മാത്രെമേ നഷ്ടപെടുന്ന വിശ്വാസ്യത വീണ്ടുഎടുക്കാന്‍ കഴികയുള്ളൂവെന്നും മാധ്യമ പ്രവര്‍ത്തകനും നിരൂപകനും നിയമന്ജ്ജനും എം പി യും  എം എല്‍ എ യുമായിരുന്ന ഡോ: സബാസ്റ്റ്യൻ പോൾ പറഞ്ഞു റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജീവ്‌ ഗാന്ധി മുതല്‍ മന്‍മോഹന്‍ സിംഗ് ജയലളിത വരെ മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ മടിയുള്ളവരായിരുന്നു പത്രകാരെ അഭിമുഖികരിക്കാന്‍ മടിയുള്ളവര്‍ ആയിരുന്നു.പക്ഷെ നരേന്ദ്ര മോഡിക്കും മണ്മറഞ്ഞ ഹിറ്റ്ലര്‍ക്കും ഏറ്റവും ഇഷ്ട്ടം റേഡിയോ ആയിരുന്നു അങ്ങോട്ട്‌ മാത്രം പറഞ്ഞാല്‍ മതിയല്ലോ തിരിച്ചു ഇങ്ങോട്ട് ആരും ഒന്നും ചോദിക്കില്ല,പറയില്ല  അതുകൊണ്ടാണ് മോഡി മൻകി ബാത്” പരിപാടി നടത്തുന്നതെന്നും അദ്ദേഹം കളിയാക്കി

publive-image

ദേശിയ രാഷ്ട്രിയത്തില്‍ പ്രതിപക്ഷ ഐക്യം സാധ്യമാണെങ്കിലും ഇപ്പോള്‍ പൂര്‍ണമായും പറയാന്‍ സാധിക്കുകയില്ലെന്നും ഭാവിയില്‍ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു രാജ്യസഭ ഉപാധ്യക്ഷന്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം കാണാനും കഴിഞ്ഞില്ല രാജ്യസഭയിൽ ഭൂരുപക്ഷം കിട്ടിയാലും ഭരണഘടന മാറ്റം വരുത്താനാകില്ല. അതെ സമയം ഭരണഘടനയിൽ മാറ്റം വരുത്താതെ തന്നെ അവരുടെ ആവശ്യങ്ങൾ നടപ്പാക്കുന്ന കാഴ്ചയാണ് നമ്മളിപ്പോൾ കണ്ട് കൊണ്ടിരിക്കുന്നതെന്നും സബാസ്റ്റ്യൻ പോൾ

കേരളത്തിൽ വലതും ഇടതും മത്സരിച്ചു ആര് ജയിച്ചാലും ഡെൽഹിയിലെത്തിയാൽ ബി ജെ പി ക്ക് എതിരായിരിക്കും എന്നതാണ് ആശ്വാസം. രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരവസ്ഥ നില നിൽക്കുന്നുണ്ടെന്നത് ഒരു സത്യമാണ്. വാർത്തകൾക്ക് സെൻസർഷിപ്പില്ല പക്ഷെ എന്തെഴുതണം എന്തെഴുതരുത് എന്ന് എല്ലാ മാധ്യമങ്ങൾക്കും അറിയാം. ദേശീയ മാധ്യമങ്ങൾ വാർത്തകൾ പുറത്ത് വിടുന്നതിൽ കാര്യമായ സെൻസർഷിപ്പ് ഏർപെടുത്തിയിട്ടുണ്ട് അത് തന്നെയാണ് അപ്രഖ്യാപിത അടിയന്തിരാവസ്ഥ ആരെയും ഭയപ്പെടാത്ത മാധ്യമ സ്ഥാപനങ്ങൾ പോലും  ആരൊക്കെയോ ഭയപ്പെടുന്നുണ്ട് ഇത് മാധ്യമ പ്രവർത്തനത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും അത്ര ഗുണകരമല്ല.ഇതു തരണം ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ സദാജാഗ്രത പാലിക്കെണ്ടിയിരിക്കുന്നു.

publive-image

വിരമിച്ച ജഡ്ജി കമാല്‍ പാക്ഷയുടെ ഇപ്പോഴത്തെ മാധ്യമ സ്നേഹത്തെ കുറിച്ച് സബാസ്റ്റ്യൻ പോൾ പരാമര്‍ശിക്കുകയുണ്ടായി ജഡ്ജി ആയിരുന്ന കാലത്ത് മാധ്യമങ്ങളെ അതിശക്തമായി വിമര്‍ശിക്കുകയും പഴിക്കുകയും  ചെയ്ത അദ്ദേഹം  ഇപ്പോള്‍ മധ്യങ്ങളെ സ്നേഹിക്കുകയും പൊക്കിപറയുകയും കാണുമ്പോള്‍ കൌതുകമാണ് തോന്നുന്നത് ചാനല്‍ ചര്‍ച്ചയിലും പത്രത്തിലും എന്നും നിറഞ്ഞു നില്‍ക്കയാണ്അദ്ദേഹം മാധ്യമങ്ങളെ കുറ്റപെടുത്തിയവര്‍ പിന്നിട് സ്നേഹിക്കുന്നു എന്നതും നല്ല കാര്യം .

നടിയ ആക്രമിച്ച കേസില്‍ ദിലീപ് അനുകൂല പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് താനും ഒരുപാട് വാക്കുകള്‍ കൊണ്ട് അക്രമിക്കപെട്ടു തന്‍റെ ശിഷ്യ വരെ തനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തന്നെ ഒറ്റപെടുത്താന്‍ എല്ലാവരും രാജിവെച്ചു ദിലീപ്‌ വിഷയത്തില്‍ തനിക്ക് കിട്ടിയ അല്ലെങ്കില്‍ പോലീസ് പറഞ്ഞ കാര്യങ്ങളില്‍ നിയമപരമായി നിലനില്‍ക്കില്ലായെന്നു തോന്നിയ കാര്യങ്ങളില്‍ എന്തിനു അദ്ദേഹത്തെ അകാരണമായി ജയിലില്‍ ഇട്ടു എന്നുള്ളത് ഞാന്‍ ചൂണ്ടികാണിക്കുകയുണ്ടായി.

തന്‍റെ ഈ പ്രസ്താവന പിന്നിട് പോലീസ് കേസ് അന്നെഷിക്കുന്നതില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കാനും ഇടപെടാനും കാരണമായിട്ടുണ്ട് വിചാരണ ആരംഭിക്കാന്‍ ഇരിക്കുന്ന ഈ കേസില്‍ കുറ്റപത്രം വയിച്ചതനുസരിച്ചു കേസ് തള്ളി പോകുമോ എന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.കണ്ടും കേട്ടും  മനസിലാക്കിയും മാത്രമാണ് ദിലീപ് വിഷയത്തില്‍ ഞാന്‍ പ്രതികരിച്ചത് പ്രസ്താവനയില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി  അദ്ദേഹം  പറഞ്ഞു.

ആലഞ്ചേരി പിതാവുമായി ബന്ധപെട്ട വിഷയത്തിലും അബ്ദുല്‍ നാസര്‍ മദനിയുമായ വിഷയത്തിലും താന്‍ തുറന്ന സമീപനമാണ് സീകരിച്ചിട്ടുള്ളതെന്നും എന്നാല്‍ കന്യാസ്ത്രീ പീഡന വിഷയമായി ബന്ധപെട്ട് തന്‍റെ അഭിപ്രായം ആരോപണവിധേയരെ മാറ്റി നിര്‍ത്തി സഭയുടെ വിശ്വാസ്യതയും അര്‍പ്പണബോധവും സംരഷിക്കാന്‍ സഭാഅതികൃതര്‍ മുന്നോട്ടു വരണമെന്നും സബാസ്റ്റ്യൻ പോൾ പറഞ്ഞു..മണിക്കൂറുകള്‍ നീണ്ട മുഖാമുഖം പരിപാടിയില്‍ മീഡിയ ഫോറം പ്രസിഡണ്ട്‌ ഉബൈദ്‌ എടവണ്ണ അധ്യക്ഷത വഹിച്ചു സെക്രെട്ടറി സുലൈമാന്‍ ഊരകം സ്വാഗതം,ഷെഫീക്‌ കിനാലൂര്‍ നന്ദിയും പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

Advertisment