Advertisment

പനങ്ങാടും കുമ്പളത്തും ലഹരിമരുന്ന് വില്‍പന; ഒരാള്‍ കൂടി അറസ്റ്റില്‍

New Update

കൊച്ചി : പനങ്ങാടും കുമ്പളത്തും ലഹരിമരുന്ന് വില്‍പന നടത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ചേര്‍ത്തല സ്വദേശി ജോമോനാണ് പിടിയിലായത്. എം.ഡി.എം.എ എത്തിച്ച് വിതരണം നടത്തുന്ന സംഘത്തിലെ അംഗമാണ് ജോമോന്‍. ലഹരിമരുന്നുമായി കഴിഞ്ഞ ദിവസം മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു.

Advertisment

publive-image

ചേർത്തല, എഴുപുന്ന, ചെറുവള്ളിയിൽ ഡിക്സൺ, എഴുപുന്ന, ചേട്ടുപറമ്പുവേലി വീട്ടിൽ ഷാൽവിൻ, പൂച്ചാക്കൽ പുളിക്കൽ വീട്ടിൽ ഉദയൻ എന്നിവര്‍ കഴിഞ്ഞ ദിവസമാണ് അഞ്ച് ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.

നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോയും പനങ്ങാട് പൊലീസും കൊച്ചി സിറ്റി ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലായിരുന്നു പ്രതികളെ പിടികൂടിയത്. ഇവരുടെ സംഘത്തിലെ പ്രധാനിയാണ് ഇന്ന് പിടിയിലായ ചേര്‍ത്തല പൂച്ചാക്കല്‍ പുന്നക്കത്തറവീട്ടില്‍ ജോമോന്‍. പ്രായം 21 വയസ്.

മറ്റ് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ജോമോന്റെ പേര് ഉയര്‍ന്നുവന്നത്. ബെംഗളൂരുവില്‍ നിന്ന് ഇടനിലക്കാര്‍വഴി ലഹരിമരുന്ന് കേരളത്തിലെത്തിച്ച് വില്‍ക്കുകയായിരുന്നു ഇവരുടെ പതിവ്. മലപ്പുറ എടപ്പാളിലേക്കാണ് ആദ്യം ലഹരിമരുന്നെത്തുക. ജോമോന്‍ അവിടെയെത്തി ശേഖരിക്കലായിരുന്നു പതിവ്, ജോമോന്‍റെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയായിരുന്നു പണമിടപാട്. കുമ്പളത്തിനും പനങ്ങാടിനും പുറമെ ആലപ്പുഴ ജില്ലയിലെ അരൂര്‍, പൂച്ചാക്കല്‍, എഴുപുന്ന, ഭാഗങ്ങളിലും വില്‍പനയുണ്ടായിരുന്നു.

പനങ്ങാട് ഇന്‍സ്പെക്ടര്‍ എ.അനന്ത്‌ലാലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ലഹരിസംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചാൽ 9497980430 എന്ന നമ്പറിലേക്ക് അറിയിക്കണമെന്നും പൊലീസ് നിര്‍ദേശമുണ്ട്.

drug case
Advertisment