Advertisment

ദുബൈ മെട്രോയ്ക്ക് കൂടുതല്‍ ട്രെയിനുകള്‍ വരുന്നു

New Update

ദുബൈ: ദുബൈയില്‍ മെട്രോ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധന കണക്കിലെടുത്ത് അമ്പത് ട്രെയിനുകള്‍ കൂടി വാങ്ങുമെന്ന് ആര്‍ടിഎ. കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുംവിധം മെട്രോ സ്‌റ്റേഷനുകള്‍ നവീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രതിവര്‍ഷം ഇരുപത് ശതമാനം ആണ് ദുബൈ മെട്രോയിലെ യാത്രക്കാരുടെ വര്‍ദ്ധന. അതിനാല്‍ മെട്രോ യാത്രയിലുണ്ടാകുന്ന വര്‍ദ്ധന കണക്കിലെടുത്ത് അമ്പത് ട്രെയിനുകള്‍ കൂടി വാങ്ങുമെന്ന് ആര്‍ടിഎ അറിയിച്ചു.

Advertisment

publive-image

ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ അതിവേഗത്തിലാണ് മെട്രോ ജനകീയമായതെന്ന് മെട്രോ ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മുഹമ്മദ് അല്‍ മിദ്‌റബ് അറിയിച്ചു. പ്രതിവര്‍ഷം 20 കോടി യാത്രക്കാര്‍ മെട്രോയില്‍ കയറുന്നുണ്‍്. കൂടുതല്‍ സൗകര്യങ്ങളോടെ സര്‍വീസ് തുടരാന്‍ യാത്രക്കാരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതായും അധികൃതര്‍ അറിയിച്ചു. യാത്രക്കാരില്‍ നിന്ന് പ്രധാനമായും നാല് നിര്‍ദ്ദേശങ്ങളാണ് ഉണ്ടായത്.

പ്രവേശന കവാടങ്ങളുടെയും പരിശോധനാ ഉദ്യോഗസഥരുടെയും എണ്ണം കൂട്ടണമെന്നതാണ് ഇതിലൊന്ന്. സ്‌റ്റേഷനുകളില്‍ പ്രാര്‍ത്ഥനാമുറി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. മെട്രോയില്‍ രാവിലെയും വൈകിട്ടുമാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. അതേസമയം പുതിയ ട്രെയിനുകളില്‍ കൂടുതല്‍ സൗകര്യങ്ങളുമുണ്ടാകും. പിന്നിലെ കോച്ച് വനിതകള്‍ക്കും കുട്ടികള്‍ക്കുമുള്ളതാണ്. ഗോള്‍ഡ് ക്ലാസ്സ് സീറ്റുകള്‍ ഒന്നിന് പിന്നില്‍ മറ്റൊന്ന് എന്ന രീതിയിലും സില്‍വര്‍ ക്ലാസില്‍ ഇരുവശത്തുമായി നീളത്തിലുമായിരിക്കും. കൂടാതെ ഹാന്‍ഡിലുകള്‍, ലൈറ്റിംഗ്, ഡിജിറ്റല്‍ സൈനേജ് സംവിധാനം എന്നിവയില്‍ ചെറിയ മാറ്റമുണ്ടാകും.

Advertisment