ദുബായ് ∙ വെള്ളിയാഴ്ച രാവിലെ ദുബായിൽ നിന്നു നാട്ടിലെത്തിയ യുവാവും ഭാര്യയും മകനും ഉച്ചയോടെ ബൈക്ക് അപകടത്തില്‍ മരിച്ചു . ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ചായിരുന്നു അപകടം .
ചാത്തന്നൂർ ഏറ കൊല്ലന്റയ്യത്തുവീട്ടിൽ ഷിബു (40), ഭാര്യ സിജി (34), മകൻ ചാത്തന്നൂർ ഗവ. ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ആദിത്യൻ (11) എന്നിവരാണു മരിച്ചത്. ഉച്ചയ്ക്കു രണ്ടരയോടെ ചാത്തന്നൂർ തിരുമുക്കിനു സമീപമാണ് അപകടം.
രാവിലെ ദുബായിൽ നിന്നു അവധിയ്ക്ക് നാട്ടിലെത്തിയ ഷിബു ഭാര്യയെയും മക്കളായ ആദിത്യനെയും ആദിഷിനെയും (ഏഴ്) കൂട്ടി ബൈക്കിൽ ആദിച്ചനല്ലൂരിലുള്ള സഹോദരിയുടെ വീട്ടിലേക്കു പോകുകയായിരുന്നു.
സ്കൂളിൽ പരീക്ഷ കഴിഞ്ഞു കാത്തു നിൽക്കുകയായിരുന്ന ആദിത്യനെയും കൂട്ടിയായിരുന്നു യാത്ര. ബസിടിച്ചു നിലത്തുവീണ മൂന്നു പേരുടെയും തലയിലൂടെ സൂപ്പർ ഫാസ്റ്റ് ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി. ആദിഷ് അദ്ഭുതകരമായി രക്ഷപെതുകയായിരുന്നു .