Advertisment

നടന്‍ ദുല്‍ഖര്‍ സല്‍മാനെ കാണാനുള്ള തിരക്കിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വേദിയില്‍ കയറാന്‍ ശ്രമിച്ച യുവാക്കളെ സ്വകാര്യ സെക്യുരിറ്റിക്കാര്‍ മര്‍ദ്ദിച്ച് വലിച്ചെറിഞ്ഞതായും പരാതി

New Update

publive-image

Advertisment

കൊല്ലം : വെഡ്ഡിങ് മാള്‍ ഉദ്ഘാടനത്തിനെത്തിയ ചലച്ചിത്ര താരം ദുല്‍ഖര്‍സല്‍മാനെ കാണാന്‍ തിക്കിതിരക്കിയ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും കുഴഞ്ഞു വീണ് യുവാവ് മരിച്ചു .

തിരുവനന്തപുരം പ്രാവച്ചമ്പലം പറമ്പിക്കോണം വീട്ടില്‍ ഹരി(45) യാണ് മരിച്ചത്. പരിക്കേറ്റ മറ്റു മുന്നുപേര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.

publive-image

വെള്ളിയാഴ്ച നടന്ന കൊട്ടാരക്കര ഐമാള്‍ വെഡ് വേള്‍ഡിന്റെ ഉദ്ഘാടനത്തിരക്കിനിടെ ആയിരുന്നു സംഭവം.

ഉദ്ഘാടകനായ ചലച്ചിത്ര താരം ദുല്‍ഖര്‍സല്‍മാനെ കാണാന്‍ ജനം തിക്കിത്തിരിക്കിയതിനിടെ ഹരി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസ്സെടുത്തു.

publive-image

രാവിലെ പതിനൊന്നോടെ ആയിരുന്നു സംഭവം. റോഡരികില്‍ ആയിരങ്ങള്‍ നിറഞ്ഞതോടെ എം.സി.റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

ബാരിക്കേഡും കടന്ന് വേദിയിലേക്കു ചാടിക്കയറാന്‍ ശ്രമിച്ച ചിലരെ സ്വകാര്യ സെക്യുരിറ്റിക്കാര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. ഇത്തരത്തില്‍ മര്‍ദ്ദനമേറ്റ പള്ളിമുക്ക് സ്വദേശി സുഹൈലി(22)നെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

publive-image

വേദിയില്‍ നിന്നും കാവല്‍ക്കാര്‍ തന്നെ മര്‍ദ്ദിച്ചു വലിച്ചെറിഞ്ഞതായി സുഹൈല്‍ പറയുന്നു. ചിന്നു(20), രമ്യ(27) എന്നിവരാണ് താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയ മറ്റു രണ്ടു പേര്‍.

publive-image

തിരക്കില്‍ നിരവധി പേര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്. ഗതാഗത തടസ്സം വരുത്തിയതിന് സംഘാടകര്‍ക്കെതിരെ കേസെടുത്തതായി എസ്.ഐ. സി.കെ.മനോജ് പറഞ്ഞു.

malayala cinema dulqar
Advertisment