Advertisment

മുന്‍കാലങ്ങളില്‍ തലമുറകളായി അഴിമതി നടത്തി വന്നവര്‍ ശിക്ഷിക്കപ്പെടാതിരിക്കുന്ന സാഹചര്യമുണ്ടായിരുന്നു; അഴിമതിയുടെ കുടുംബവാഴ്ച രാജ്യത്തെ ദുര്‍ബലപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: തലമുറകളായി അഴിമതി നടത്തിവന്നവര്‍ ശിക്ഷിക്കപ്പെടാതിരിക്കുന്ന സാഹചര്യം മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നുവെന്നും അഴിമതിയുടെ കുടുംബവാഴ്ച രാജ്യത്തെ ദുര്‍ബലപ്പെടുത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജിലന്‍സ് ആന്‍ഡ് കറപ്ഷന്‍ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തലമുറ തലമുറകളായി നടന്നുവന്ന അഴിമതിയുടെ കുടുംബവാഴ്ച രാജ്യത്തെ ദുര്‍ബലപ്പെടുത്തി. പല സംസ്ഥാനങ്ങളിലും അഴിമതി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തന്നെ ഭാഗമായി മാറി. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ മാറി. ജനങ്ങള്‍ക്ക് സര്‍ക്കാരുകളിലുള്ള വിശ്വാസം വര്‍ധിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്ന രീതി നടപ്പാക്കിയതോടെ പദ്ധതികളുടെ പ്രയോജനം പൂര്‍ണമായും ജനങ്ങള്‍ക്ക് ലഭിക്കുന്ന സാഹചര്യമുണ്ടായി. 1,70,000 കോടിരൂപ തെറ്റായ കരങ്ങളില്‍ എത്തുന്നത് തടയാന്‍ കഴിഞ്ഞു.

അഴിമതി, ഭീകരവാദം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടവയാണ്. അഴിമതി തടയുന്നതിനുള്ള സമഗ്രമായ നീക്കം പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Advertisment